സ്വയംഭോഗം സ്ത്രീകളിൽ, ഫലം ഇതാണ് !

ചൊവ്വ, 11 ഡിസം‌ബര്‍ 2018 (16:33 IST)
സ്ത്രീ പുരുഷ ഭേദമന്യേ  ലൈംഗിക സുഖത്തിനായി എല്ലാവരും സ്വയംഭോഗം ചെയ്യാറുണ്ട്. എന്നാൽ സ്വയംഭോഗത്തെക്കുറിച്ച് അധികം കാര്യങ്ങളൊന്നും ആർക്കും അറിയില്ല. മാത്രമല്ല പുരുഷൻ‌മാരിലെ സ്വയംഭോഗം മാത്രമാണ് അളുകൾ ചർച്ച ചെയ്യാറുള്ളത്. സ്ത്രീകളിൽ ഇത് എങ്ങനെ പ്രതിപ്രതിഫലിക്കും  എന്ന് നോക്കാം.
 
മന:ശാസ്ത്രപരമായും ശാരീരികമായും സ്ത്രീകൾക്ക് ഏറെ ഗുണകരമാണ് സ്വയംഭോഗം എന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഇതിനെ കുറ്റബോധത്തോടെ കാണുമ്പോൾ മാത്രമാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. സ്വയംഭോഗം ചെയ്യുന്നതിൽ കുറ്റബോധം തോന്നേണ്ട കാര്യമില്ല. 
 
സ്ത്രീകളിലെ സെര്‍വിക്കല്‍ ക്യാന്‍സറിനെ പോലും ഇല്ലാതാക്കാൻ ആരോഗ്യകരമായ സ്വയംഭോഗത്തിലൂടെ സാധിക്കും എന്നാണ് കണ്ടെത്തൽ. യോനീസ്രവം ഈ സമയം കൂടുതൽ ഉത്പാദിപിക്കപ്പെടുന്നതിനാൽ സെര്‍വിക്കല്‍ ക്യാന്‍സറിനുള്ള സാധ്യത കുറയും. ശരീരത്തിലെ അമിത കലോറി എരിച്ച് കളയാനുള്ള ഒരു വ്യായാമം കൂടിയാണിത്. 
 
സ്ത്രീകളിലെ ടെൻഷനും സ്‌ട്രെസും അകറ്റുന്നതിന് സ്വയംഭോഗം ചെയ്യുന്നതിലൂടെ സാധിക്കും. ഓക്‌സിടോസിന്‍, ഡോപമൈന്‍, എന്‍ഡോര്‍ഫിന്‍ എന്നീ ഹോർമോണുകൾ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നതോടെ മനസ് ശാന്തമാവുകയും നല്ല ഉറക്കം ലഭിക്കുകയും ചെയ്യും. സ്ത്രീകളിലെ ഹൃദ്രോഗത്തെയും ടൈപ്പ് 2 ഡയബെറ്റിസിനെയും ചെറുക്കാനും സ്വയംഭോഗം ചെയ്യുന്നതിലൂടെ സാധിക്കും എന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മോദി - അമിത് ഷാ കൂട്ടുക്കെട്ടിന്റെ തകര്‍ച്ചയുടെ തുടക്കം ഇതോ ?; പിഴച്ചത് എവിടെ ?