Webdunia - Bharat's app for daily news and videos

Install App

എനിക്കിവിടെ മാത്രമല്ലടാ അങ്ങ് ലണ്ടനിലുമുണ്ടെടാ പിടി, ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് മാച്ചിനിടെ ശ്രദ്ദേയമായി ലണ്ടൻകാരന്റെ ഭേൽപൂരി കച്ചവടം !

Webdunia
ബുധന്‍, 12 ജൂണ്‍ 2019 (17:44 IST)
ബേൽപൂരി നോർത്ത് ഇന്ത്യയുടെ ഉത്പന്നമാണെങ്കിലും നോർത്തെന്നോ സൗത്തെന്നോ വ്യത്യാസമില്ലാതെ ഇത് എല്ലാവർക്കും ഇഷ്ടമാണ്. നമ്മുടെ ബേൽപൂരി ലണ്ടനിലെ ലോകകപ്പ് ആവേശമുള്ള ക്രിക്കറ്റ് സ്റ്റേഡിയങ്ങളിൽ വരെ എത്തിയിരികുന്നു. ഓവലിൽ നടന ഇന്ത്യ ഓസ്ട്രേലിയ മാച്ച് കാണാൻ എത്തുന്ന ഇന്ത്യക്കാരെ ലക്ഷ്യമിട്ട് ലണ്ടൻ സ്വദേശിയുടെ പേല്പൂരീ കച്ചവടമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചുറ്റിത്തിരിയുന്നത്.
 
ഓവലിൽ കളി കാണൽ എത്തിയ ഇന്ത്യക്കാർ അതിവേഗത്തിൽ രുചികരമായ ബേൽപൂരി ഉണ്ടാക്കുന്ന ലണ്ടൻ സ്വദേശിയായ തെരുവു കച്ചവടക്കാരനെ കണ്ട് അത്ഭുതപ്പെട്ടു എന്നുത തന്നെ പറയാം. സംഭവത്തിന്റെ വീഡിയോ. ട്വിറ്ററിലും ഫെയിസ്ബുക്കിലും ഉൾപ്പടെ സാമൂഹ്യ മാധ്യമങ്ങളിലാകെ വൈറലായി കഴിഞ്ഞു. എവിടെനിനിന്നാണ് ബേൽപൂരി ഉണ്ടാക്കാൻ പഠിച്ചത് എന്ന് വൃദ്ധനായ കച്ചവരക്കാരോട് ആളുകൾ ചോദിക്കുന്നത് വീഡിയോയിൽനിന്നും കേൾക്കാം. കൊൽക്കത്തയിൽ നിന്നുമാണ് ബേൽ പൂരി ഉണ്ടാക്കുന്ന വിദ്യ കൈബ്വശപ്പെടുത്തിയത് എന്ന് ഇയാൾ മറുപടി പറയുന്നുണ്ട്. 
 
ഓഡർ ചെയ്ത ആളുകൾക്ക് കൂളായി വളരെ വേഗം ബേൽപുരി ഉണ്ടാക്കി നൽകിയ ഈ വൃദ്ധൻ ഓവലിൽ എത്തിയ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ ഹൃദയം കവർന്നു. അമിതാഭ് ബച്ചൻ ഉൾപ്പടെ തന്റെ ട്വിറ്റർ അക്കൗണ്ട് വഴി ഈ ദൃശ്യം പങ്കുവച്ചിട്ടുണ്ട്. 'അവസരത്തെ കൃത്യമായി ഉപയോഗപ്പെടുത്തിയ ബുദ്ധിമാൻ' എന്നാണ് ഇദ്ദേഹത്തെ പലരും വിശേഷിപ്പിച്ചത്. 'ബ്രിട്ടീഷ് ബേൽപൂരി വാല' എന്നായിരുന്നു മറ്റൊരാൾ നൽകിയ വിശേഷണം. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments