Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാറ് പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് മനേജർ, കുഞ്ഞിന് മുലയൂട്ടിയ യുവതിയെ സ്വിമ്മിംഗ് പൂളിൽനിന്നും പുറത്താക്കി !

മാറ് പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് മനേജർ, കുഞ്ഞിന് മുലയൂട്ടിയ യുവതിയെ സ്വിമ്മിംഗ് പൂളിൽനിന്നും പുറത്താക്കി !
, ബുധന്‍, 12 ജൂണ്‍ 2019 (16:26 IST)
കുഞ്ഞിന് പരസ്യമായി മുലയൂട്ടിയതിന് യുവതിയെ പബ്ലിക് സ്വിമ്മിംഗ് പൂളൽനിന്നും അധികൃതർ പുറത്താക്കി. അമേരിക്കയിലെ ടെക്സസിലാണ് സംഭവം ഉണ്ടായത്. മിസ്റ്റി ഡോഗ്റോക്സ് എന്ന യുവതിയെയാണ് കുഞ്ഞിന് പരസ്യമായി മുലയൂട്ടിയതിനെ തുടർന്ന് അധികൃതർ പുറത്താക്കിയത്. മാറ് പ്രദർശിപ്പിക്കാൻ അനുവദിക്കില്ല എന്നായിരുന്നു അധികൃതരുടെ വിശദീകരണം. 
 
മിസ്റ്റി തന്റെ 10 മസം പ്രായമായ കുഞ്ഞിനും സഹോദരന്റെ മകനുമൊപ്പമാണ് ടെക്സസിലെ നെസ്‌ലർ പാർക്ക് അക്വട്ടിക് ഫാമിലി അക്വാട്ടിക് സെന്ററിലെ പൂളിലെത്തുന്നത്. ഇവിട് വച്ച് 10 മാസം മാത്രമായ യുവതിയുടെ കുഞ്ഞ് വിശന്ന് അസ്വസ്ഥത പ്രകടിപ്പിക്കാൻ തുടങ്ങിയതോടെ ഇവർ പൂളിന് സമീപത്ത് വച്ച് മുലയൂട്ടുകയയിരുന്നു.
 
ഇതോടെ പൂളിലെ ഗാർഡ് വന്ന് തന്നെ വിലക്കുകയായിരുന്നു എന്ന് യുവതി ഫെയിസ്ബുക്ക് പോസ്റ്റിൽ പറയുന്നു. പരസ്യമായി മുലയൂട്ടുന്നത് അക്വാട്ടിക് സെന്ററിന്റെ പോളിസികൾക്ക് എതിരാണ് എന്നും മുലയൂട്ടുന്നത് അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു എന്നാൽ യുവതി ഇത് നിരാകരിച്ചതോടെ മാനേജർ എത്തി മാറു മറക്കാൻ ആവശ്യപ്പെടുകയായിരുന്നു. 
 
പോളിസി അംഗീകരിക്കാനാവില്ലെങ്കിൽ പുറത്തുപോകണം എന്നും മാനേജർ ആവശ്യപ്പെട്ടു. 'നിങ്ങളുടെ മാറ് ഇവിടെ പ്രദർശിപ്പിക്കാനാകില്ല. കുഞ്ഞിന് മുലകൊടുക്കേണ്ട എന്നല്ല പറയുന്നത്. പക്ഷേ അത് വല്ല ബ്ലാങ്കറ്റിനും അടിയിൽ വച്ച് ചെയ്തോളു'. എന്നായിരുന്നു മാനേജറുടെ വാക്കുകൾ. അക്വാട്ടിക് സെന്ററിലെ അധികൃതരുടെ പെരുമാറ്റത്തിൽ താൻ അപമാനിതയായി എന്ന് മിസ്റ്റി പറഞ്ഞു 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊല്ലത്ത് സ്കൂളിലേക്ക് പോയ വിദ്യാർത്ഥികളെ പോത്ത് ആക്രമിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്