പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ അണികളെ നേതാക്കൽ ശിക്ഷിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ടാകും. എന്നാൽ അണികൾ നേതാക്കളെ ശിക്ഷികുന്നത് കണ്ടിട്ടുണ്ടോ. ബിഎസ്‌പി അണികളുടെ അതിരുകടന്ന പ്രതിഷേധമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. രാജസ്ഥാനിലെ ജെയ്പൂരിലാണ് സംഭവം
പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന്റെ പേരിൽ മുതിർന്ന നേതാക്കളെ കഴുതപ്പുറത്ത് കയറ്റി കരിതേച്ച് അണികൾ പ്രതിഷേധിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ്യ മാധ്യമങ്ങൾ തരംഗമാവുകയാണ്. ദേശീയ കോർഡിനേറ്റർ രാംജി ഗൗതം, സംസ്ഥാന നേതാവ് സീതാറാം എന്നിവരാണ് അണികളുടെ രോഷത്തിന് ഇരയായത്.
ഇരു നേതാക്കളെയും കുഴുതപ്പുറത്ത് കയറ്റി കരിപൂശി നഗരം ചുറ്റിക്കുകയായിരുന്നു. പ്രവർത്തകർ ചെരുപ്പുമാലയിടുന്നതും വീഡിയോയിൽ കാണാം. പാർട്ടിക്ക് എതിരെ പ്രവർത്തിച്ചു എന്നാരോപിച്ചായിരുന്നു അണികളുടെ അതിക്രമം.