Publish Date: Tue, 22 Oct 2019 (14:48 IST)
Updated Date: Tue, 22 Oct 2019 (15:30 IST)
വിമാനം പാലത്തിനടിയിൽ കുടുങ്ങിയ വീഡിയോ ഇപ്പോൾ സമൂഹ്യ മാധ്യമങ്ങളിൽ തരംഗമാണ്. വിമാനം എങ്ങനെ പാലത്തിടിയിൽ കുടുങ്ങി എന്നായിരിക്കും ചിന്തികുന്നത്. വിമാനം റോഡിലൂടെ പോവുകയായിരുന്നു എന്നതാണ് കാരണം. ചൈനയിലെ ഹർബിനിലാണ് സംഭവം. ട്രക്കിൽ കൊണ്ടുപോവുകയയിരുന്ന വിമാനമാണ് പാലത്തിനടിയിൽ കുടുങ്ങിയത്.
വിമാനം ഫ്യുസ്ലേജ് പാലത്തിനടിയിൽ കുടുങ്ങിന്നിൽക്കുന്നത് വീഡിയോയിൽ കാണാം. കുടിങ്ങിയ വിമാനത്തെ പലത്തിനപ്പുറം കടത്താൻ ഡ്രൈവർ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. ട്രക്കിൽ പൊളിക്കാൻ കൊണ്ടുപോയിരുന്ന വിമാനമാണ് പാലത്തിനടിയിൽ കുടുങ്ങിയത്. ട്രക്കിന്റെ ടയറുകൾ വളരെ ഉയർന്നതായതുകൊണ്ടാണ് വിമാനം കുടുങ്ങൻ കാരണം എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഒടുവിൽ ട്രക്കിന്റെ ടയറുകൾ അഴിച്ചുമാറ്റിയാണ് വിമാനം നീക്കാനായത്.