Webdunia - Bharat's app for daily news and videos

Install App

ശ്രീദേവി ഒരിടത്തുമില്ലായിരുന്നു; പാര്‍വതിക്കും ടേക്ക്ഓഫിനും പുരസ്‌കാരം നല്‍കാനുള്ള തീരുമാനം അട്ടിമറിച്ചു- വെളിപ്പെടുത്തലുമായി ജൂറി അംഗം

ശ്രീദേവി ഒരിടത്തുമില്ലായിരുന്നു; പാര്‍വതിക്കും ടേക്ക്ഓഫിനും പുരസ്‌കാരം നല്‍കാനുള്ള തീരുമാനം അട്ടിമറിച്ചു- വെളിപ്പെടുത്തലുമായി ജൂറി അംഗം

Webdunia
ശനി, 14 ഏപ്രില്‍ 2018 (09:27 IST)
മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം പാര്‍വതിക്ക് നല്‍കാനുള്ള തീരുമാനം അവസാന നിമിഷം അട്ടിമറിച്ചെന്ന് ജൂറി അംഗം വിനോദ് മങ്കര.

മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ടേക്ക്ഓഫിനും നടിക്കുള്ള അവാര്‍ഡ് പാര്‍വതിക്കും നല്‍കാനുള്ള തീരുമാനം. എന്നാല്‍, പ്രഖ്യാപനം ഉണ്ടായപ്പോഴാണ് അട്ടിമറി നടന്നതായി മനസിലായതെന്നും വിനോദ് മങ്കര പറഞ്ഞു.

ജൂറിയിലെ എല്ലാ അംഗങ്ങളും പാര്‍വതിക്കു വേണ്ടിയാണ് സംസാരിച്ചത്. അവസാന നിമിഷം വരെ എല്ലാവരും ടേക്ഓഫിനും പാര്‍വതിക്കും ഒപ്പമായിരുന്നു. ഈ ഘട്ടങ്ങളില്‍ ഒരിടത്തും ശ്രീദേവി മികച്ച നടിക്കുള്ള പട്ടികയില്‍ ഉണ്ടായിരുന്നില്ല. എന്നിട്ടും ശ്രീദേവി മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് അര്‍ഹയായി. ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂറിനെപ്പോലൊരു സംവിധായകന്‍ ഇങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും വിനോദ് മങ്കര പറഞ്ഞു.

തന്റെ ആദ്യ ചിത്രത്തില്‍ നായികയായി എന്ന പരിഗണന കൊണ്ടാണോ, അല്ലെങ്കില്‍ സര്‍ക്കാരിന്റെ സ്വാധീനം മൂലമാണോ ജൂറി ചെയര്‍മാന്‍ ശ്രീദേവിക്ക് പുരസ്‌കാരം നല്‍കിയതെന്ന് അറിയില്ല. പാര്‍വതിക്കും ടേക്ക് ഓഫിനും ലഭിക്കേണ്ട പുരസ്‌കാരങ്ങള്‍ അവസാന നിമിഷങ്ങളിലാണ് മാറിമറിഞ്ഞത്. ഈ അട്ടിമറി ജൂറി ചെയര്‍മാന്റെ പരിധിയില്‍ വരുന്നതാണോ എന്നു പറയാന്‍ കഴിയില്ലെന്നും വിനോദ മങ്കര പറഞ്ഞു. മാതൃഭൂമി ന്യൂസിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, വിവരങ്ങൾ ജനങ്ങളെ അറിയിക്കുമെന്ന് വ്യോമസേന

തിരു.നോർത്ത് - ബംഗളൂരു പ്രതിവാര സ്പെഷ്യൽ ട്രെയിൻ സെപ്തംബർ വരെ നീട്ടി

പാക് ഷെല്ലാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ

1971ലെ സ്ഥിതി വേറെയാണ്, ഇന്ദിരാഗാന്ധിയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല: അമേരിക്കയ്ക്ക് മുന്നിൽ ഇന്ത്യ വഴങ്ങിയെന്ന വിമർശനത്തിൽ ശശി തരൂർ

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന വാർത്ത വ്യാജം; സ്ഥിരീകരണം

അടുത്ത ലേഖനം
Show comments