കവിതാ വിവാദം: ദീപാ നിശാന്ത് കൂടുതല്‍ കുരുക്കിലേക്ക്

കവിതാ വിവാദം: ദീപാ നിശാന്ത് കൂടുതല്‍ കുരുക്കിലേക്ക്

Webdunia
വ്യാഴം, 6 ഡിസം‌ബര്‍ 2018 (07:52 IST)
കവിതാ വിവാദത്തിൽ തൃശൂർ കേരള വർമ കോളേജിലെ അദ്ധ്യാപിക ദീപാ നിശാന്തിനെതിരെ നടപടി സ്വീകരിക്കുന്നതിനെ കുറിച്ച് കൊച്ചിൻ ദേവസ്വം ബോര്‍ഡില്‍ ആലോചനയെന്ന് റിപ്പോര്‍ട്ട്.

കവിത മോഷണ വിവാദം കോളേജിൻറെ അന്തസിനെ ബാധിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് ദീപാ നിശാന്തിനെതിരെ  നടപടിക്ക് കളമൊരുങ്ങുന്നത്. ഇതിന്‍റെ ഭാഗമായി തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ പ്രിൻസിപ്പലിനോട് ബോർഡ് അഭിപ്രായം ആരാഞ്ഞു.

കെപിസിടി എ ദീപാ നിശാന്തിനോട് വിശദീകരണം ചോദിക്കണമെന്ന് ആവശ്യപ്പെട്ടതും, കോളേജ് യൂണിയൻറെ ഫൈനാര്‍ട്ട് ഉപദേശക സ്ഥാനത്ത് നിന്ന് ഇവരെ നീക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം അധ്യാപകര്‍ രംഗത്തു വന്നതുമാണ് ഇത്തരമൊരു നീക്കത്തിന് കൊച്ചിൻ ദേവസ്വം ബോര്‍ഡിനെ പ്രേരിപ്പിച്ചത്.

കൊച്ചിൻ ദേവസ്വം ബോര്‍ഡിന് കീഴിലാണ് തൃശൂര്‍ കേരളവര്‍മ്മ കോളേജ്.

എഴുത്തുകാരിയെന്ന നിലയിൽ അറിയപ്പെടാനല്ല താൻ കവിത പ്രസിദ്ധീകരിച്ചതെന്നും പറ്റിയത് വലിയ പിഴവാണെന്നും അതിനാല്‍ കലേഷിനോടും പൊതുസമൂഹത്തോടും മാപ്പ് പറയുന്നുവെന്നും ദീപാ നിശാന്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ

പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു

റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കോളു, ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

എല്ലാം കാണുക

ഏറ്റവും പുതിയത്

ദേശീയപാതയും ഉടൻ തുറക്കും; കുതിപ്പ് തുടരാൻ എൽഡിഎഫ്

ട്രംപിന്റെ ഏറ്റവും വലിയ പിഴവുകളില്‍ ഒന്ന് ഇന്ത്യയുമായുള്ള ബന്ധം കൈകാര്യം ചെയ്ത രീതി; ഓസ്‌ട്രേലിയന്‍ മുന്‍ പ്രധാനമന്ത്രി ടോണി ആബട്ട്

'രണ്ടു കരകൾ കൈകോർക്കുമ്പോൾ മാറുന്നത് ദൂരമല്ല, ഒരു ജനതയുടെ ജീവിതമാണ്'; പെരുമ്പളം പാലം യാഥാർത്ഥ്യമായതിൽ സന്തോഷം പങ്കിട്ട് മമ്മൂട്ടി

സിപിഐ ചിത്രം തെളിയുന്നു; സതീശനെ തളയ്ക്കാൻ സുനിൽകുമാർ പറവൂരിലേക്ക്?

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് തിരിച്ചടി; എല്‍പിജി സിലിണ്ടറിന്റെ വില 60 രൂപ വര്‍ദ്ധിപ്പിച്ചു

അടുത്ത ലേഖനം
Show comments