Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധ്വജപ്രണാമം സംഘ മിത്രമേ, നമിത പ്രമോദിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് സംഘപുത്രന്മാർ ! - ട്രോൾ പെരുമഴ

ധ്വജപ്രണാമം സംഘ മിത്രമേ, നമിത പ്രമോദിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് സംഘപുത്രന്മാർ ! - ട്രോൾ പെരുമഴ

നീലിമ ലക്ഷ്മി മോഹൻ

, തിങ്കള്‍, 2 ഡിസം‌ബര്‍ 2019 (13:02 IST)
തമിഴ് നടി നമിത ബിജെപിയില്‍ ചേര്‍ന്നത് വാർത്തയായിരുന്നു. ചെന്നൈയില്‍ ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെപി നഡ്ഡയുടെ സാന്നിധ്യത്തിലായിരുന്നു അവരുടെ പാര്‍ട്ടി പ്രവേശനം. എന്നാൽ, നടി നമിതയെന്ന് കേട്ടപ്പോൾ ചിലർ കരുതി മലയാളി നടി നമിത പ്രമോദ് ആണെന്ന്. ഇതോടെ നമിതയ്ക്ക് പിന്തുണയുമായി ചില ബിജെപി പ്രവർത്തകരും രംഗത്തെത്തി. 
 
ഇതിന്റെ ഭാഗമായി നിരവധി ആളുകൾ നമിതയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന കമന്റുകളുമായി നമിത പ്രമോദിന്റെ ഫേസ്ബുക്ക് പേജിലെത്തി. ഇതോടെ ട്രോളർമാരും സജീവമായി. മോഹൻലാലിന്റെ ചിത്രത്തിൽ അഭിനയിച്ചു എന്ന് കൂടി വാർത്തയിൽ വന്നതോടെ ചിലർ നമിത പ്രമോദ് തന്നെയാണെന്ന് കരുതിയാണ് കമന്റുമായി എത്തിയത്. മോഹൻലാൽ നായകനായ പുലിമുരുകൻ എന്ന ചിത്രത്തിൽ നമിത ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്. 
 
webdunia
പുലിമുരുകനെക്കൂടാതെ ബ്ലാക്ക് സ്റ്റാലിയന്‍ എന്ന മലയാള സിനിമയിലും അവര്‍ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ഓരോ ഹിന്ദി, ഇംഗ്ലീഷ് സിനിമകളിലും സാന്നിധ്യമറിയിച്ചു. 2017-ല്‍ ബിഗ് ബോസ് തമിഴ് സീസണ്‍ ഒന്നില്‍ അവര്‍ മത്സരാര്‍ഥിയായിരുന്നു.


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അവന്മാർക്ക് എന്ത് ശിക്ഷ വേണമെങ്കിലും കൊടുത്തോളൂ, എനിക്കൊരു മകൾ കൂടിയുണ്ട് ’ : പ്രതികളുടെ അമ്മമാർ പറയുന്നു