ബഹിഷ്കരിക്കാൻ ഉത്തരവിട്ടവരുടെ കണ്ണുതള്ളി, ദീപികയുടെ ട്വിറ്റർ ഫോളോവേഴ്സ് ഇരട്ടിയായി

Webdunia
വ്യാഴം, 9 ജനുവരി 2020 (15:37 IST)
ജെഎൻയു ഹോസ്റ്റലിൽ വിദ്യാർത്ഥികൾക്ക് നേരെ നടന്ന ക്രൂര അതിക്രമത്തിനെതിരെ സർവകലാശാലയിലെത്തി വിദ്യാർത്ഥികൾക്ക് പിന്തുണ അറിയിച്ച് ദീപിക പദുക്കോൻ രംഗത്തെത്തിയതോടെ താരത്തിനെതിരെ സംഘപരിവാർ അനുകൂലികൾ സോഷ്യൽ മീഡിയ ആക്രമണം ശക്തമാക്കിയിരുന്നു. ദീപികയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രം ഛപ്പാക്ക് ബഹിഷ്കരിക്കാനും, ട്വിറ്ററിൽനിന്നും അൺഫോളൊ ചെയ്യാനുമായിരുന്നു ആഹ്വാനം. എന്നാൽ ഇത് തിരിച്ചടിച്ചിരിക്കുകയാണ്.
 
ക്യാംപെയിനെ ആളുകൾ പൂർണമായും തള്ളിക്കളഞ്ഞു എന്ന് തെളിയിക്കുന്നതാണ് പുതിയ റിപ്പോർട്ടുകൾ. നടിയെ ബഹിഷ്കരിക്കാൻ അഹ്വാനം ചെയ്ത് അടുത്ത ദിവസം തന്നെ താരത്തിന്റെ ട്വിറ്റർ ഫോളോവേഴ്സിന്റെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായത്. നാൽപ്പതിനായിരത്തിലധികം ആളുകളാണ് ഒറ്റ ദിവസം കൊണ്ട് ദീപികയെ ഫോളോ ചെയ്ത് രംഗത്തെത്തിയത്.    
 
ഛപ്പാക്കിന്റെ ബുക്ക് ചെയ്ത ടിക്കറ്റുകൾ ക്യാൻസെൽ ചെയ്ത്കൊണ്ടും ചിലർ രംഗത്തെത്തിയിരുന്നു. എന്നാൽ ദീപികക്ക് പിന്തുണ അറിയിച്ച് സിനിമാ മേഖലയിൽനിന്നും ഉൾപ്പടെ നിരവധി പേർ രംഗത്തെത്തൊയതോടെ ഈ ക്യാംപെയിനും പരാജയപ്പെട്ടു. കാർത്തിക് ആര്യൻ, അനുരാഗ് കശ്യപ് എന്നീ താരങ്ങൾ ദീപികക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

മലയാളികൾക്ക് അഭിമാനിക്കാം, രാജ്യത്ത് സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന ട്രാൻസ്പോർട്ട് കോർപ്പറേഷനായി കെഎസ്ആർടിസി

വണ്ടര്‍ല കൊച്ചിയില്‍ 'ലോകാ ലാന്‍ഡ്' ഹാലോവീന്‍ ആഘോഷം

40 മിനിറ്റിൽ എല്ലാം മാറ്റിമറിച്ച് ട്രംപ്, ചൈനയ്ക്കുള്ള തീരുവ 47 ശതമാനമാക്കി, അമേരിക്ക സുഹൃത്തെന്ന് ഷി ജിൻപിങ്

നാലര കൊല്ലത്തിനിടെ ഒരു രൂപ കൂട്ടിയില്ല, തെരെഞ്ഞെടുപ്പ് അടുത്തപ്പോൾ ജനങ്ങളെ വിഡ്ഡികളാക്കുന്നുവെന്ന് വി ഡി സതീശൻ

Pinarayi Vijayan Government: പ്രതിപക്ഷത്തെ നിശബ്ദരാക്കി ഇടതുപക്ഷത്തിന്റെ കൗണ്ടര്‍ അറ്റാക്ക്; കളംപിടിച്ച് 'പിണറായി മൂവ്'

അടുത്ത ലേഖനം
Show comments