കോഴിയെ കടം ചോദിച്ചപ്പോൾ കൊടുത്തില്ല, വീട്ടമ്മയുടെ കോഴികളെ വിഷം‌വച്ച് കൊന്ന് അയൽക്കാർ

തിങ്കള്‍, 1 ജൂലൈ 2019 (18:00 IST)
കോഴിയെ കടമായി ചോദിച്ചപ്പൊൾ നൽകാത്തത്തതിലുള്ള ദേഷ്യം തീർക്കാൻ വീട്ടമ്മയുടെ കോഴികളെ അയൽക്കാർ വിഷംവച്ചുകൊന്നു. മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് സംഭവം. ഗുഡ്ഡിഭായ് എന്ന വീട്ടമ്മയുടെ കോഴികളെ അയൽക്കാർ. കഴുത്തു‌ഞെരിച്ചും വിഷംവച്ചും കൊല്ലുകയായിരുന്നു. 
 
ഗുഡ്ഡിഭായ് പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. കൂലിപ്പണിക്കരിയായ ഗുഡ്ഡിഭായ് എന്ന വീട്ടമ്മ ചിലവുകൾക്ക് പണം തികയാതെ വന്നതോടെയാണ് കോഴി വളർത്താൽ ആരംഭിച്ചത്. കോഴിയും മുട്ടയും വിറ്റുകിട്ടുന്ന പണം ഉപയോഗിച്ചുകൂടിയാണ് വീട് പുലർന്നിരുന്നത്. 
 
ഗുഡ്ഡിഭായ് ജോലിക്ക് പോയ സമയത്ത് അയൽക്കാരായ സുരേന്ദറും, സുമേറും വീട്ടിലെത്തി ഗുഡ്ഡിഭായ്‌യുടെ മകളോട് കോഴി കടമായി തരുമോ എന്ന് ചോദിച്ചിരുന്നു. എന്നാൽ കടമായി നൽകാൻ കഴിയില്ല എന്ന് മകൾ ഇവരോട് പറഞ്ഞു. ഈ ദേഷ്യത്തിൽ ഒരു പൂവൻകോഴിയെ കഴുത്തുഞെരിച്ചും നാല് കോഴിക്കുഞ്ഞുങ്ങളെ വിഷം വച്ചും ഇവർ കൊലപ്പെടുത്തുകയായിരുന്നു എന്ന് വീട്ടമ്മ പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.  
 
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സെക്ഷൻ 429 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത് എന്ന് പൊലീസ് വ്യക്തമക്കി.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ബ്രെസയെ എതിരിടാൻ ഫോർവീൽ ഡ്രൈവ് കോംപാക്ട് എസ്‌യുവിയുമായി ജീപ്പ്, വില 10 ലക്ഷത്തിൽ താഴെ !