Webdunia - Bharat's app for daily news and videos

Install App

നടിയുടെ അക്കൌണ്ടിലെത്തിയ ആ കോടികൾ നമിത പ്രമോദിനെ കുടുക്കി ?!

ആ കോടികൾ വന്ന വഴി? നമിത പ്രമോദ് തുറന്ന് പറയുന്നു

Webdunia
തിങ്കള്‍, 3 സെപ്‌റ്റംബര്‍ 2018 (15:59 IST)
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെന്ന് നടൻ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തതു മുതൽ മറ്റ് ചില നടിമാരുടെ പേരുകളും കേസിൽ ഉയർന്ന് കേട്ടിരുന്നു. അതിൽ യുവനടി നമിത പ്രമോദും ഉണ്ടായിരുന്നു. അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളിൽ നമിതയായിരുന്നു ദിലീപിന്റെ നായിക ആയി എത്തിയിരുന്നു. ഇതായിരുന്നു ഗോസിപ്പുകൾ പരക്കാൻ കാരണമായത്. 
 
നടി അക്രമിക്കപ്പെട്ട കേസിലേക്ക് മാധ്യമങ്ങൾ തന്നെ അനാവാശ്യമായി വലിച്ചിഴച്ചുവെന്ന് നടി നമിത പ്രമോദ് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.  മലയാളത്തിലെ യുവനടിയുടെ അക്കൗണ്ടിലേക്ക് കോടികള്‍ എത്തിയെന്നും ദിലീപ് നൽകിയ പ്രതിഫലമാണെന്നുമുള്ള രീതിയിലായിരുന്നു വാർത്ത. എന്നാൽ, അത് നമിതയാണെന്ന കാര്യത്തിൽ സ്ഥിരീകരണമുണ്ടായിരുന്നില്ല. എന്നിട്ടും മാധ്യമങ്ങൾ തന്റെ പേരു ചേർത്ത് വാർത്തകൾ നൽകിയെന്ന് നമിത ആരോപിക്കുന്നു. 
 
കോടികള്‍ അക്കൗണ്ടിലേക്ക് വന്ന നടിക്ക് ദിലീപുമായി ബന്ധമുണ്ടെന്നും ദിലീപിനൊപ്പം ചില ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നുവെന്നും വാര്‍ത്തയിലുണ്ടായിരുന്നു. പിന്നീട് ഈ നടി നമിത പ്രമോദാണെന്ന തരത്തിലും പ്രചാരണമുണ്ടായി. എന്നാല്‍ കേസ് അന്വേഷണത്തിന് ശേഷമോ കുറ്റപത്രത്തിലോ അന്വേഷണ സംഘം ഇങ്ങനെയുള്ള കാര്യങ്ങള്‍ പറഞ്ഞതേയില്ല.
 
നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം പോലീസ് അവസാനിപ്പിച്ചു. കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. വിവാചരണ തുടങ്ങിയിട്ടില്ല. കേസുമായി ബന്ധപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച എല്ലാ ഹര്‍ജികളും അടുത്തിടെ ഹൈക്കോടതി തീര്‍പ്പുകല്‍പ്പിച്ചു. 
 
വ്യജവാർത്ത മനോ വിഷമം ഉണ്ടാക്കി കുടുംബത്തിന്റെ പിന്തുണയാണ് ഇതിൽ നിന്നും മറികടക്കാൻ സഹായിച്ചത്. വർത്തകൾ നൽകുമ്പോൽ മാധ്യമങ്ങൾ നീതിബോധം പാലിക്കണമെന്നും നമിത പറഞ്ഞു. സിനിമാ രംഗത്തെ പ്രശ്‌നങ്ങളിലേക്ക് തന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുകയായിരുന്നുവെന്നാണ് നമിത പ്രമോദ് അഭിമുഖത്തില്‍ പറഞ്ഞത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

MHA Mockdrill: പാകിസ്ഥാൻ ആക്രമിച്ചാൽ എന്ത് ചെയ്യും ?, സംസ്ഥാനങ്ങളോട് മോക്ഡ്രിൽ നടത്താൻ നിർദേശം നൽകി കേന്ദ്രം

ഇന്ത്യയ്ക്ക് പൂര്‍ണപിന്തുണ അറിയിച്ച് റഷ്യ; പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച് പുടിന്‍

തിരഞ്ഞെടുപ്പ് വിവരങ്ങള്‍ക്കായി ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോം വരുന്നു; 100കോടി വോട്ടര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രയോജനം

120 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ പരീക്ഷണം നടത്തി പാകിസ്ഥാന്‍; ചൈനീസ് അംബാസിഡര്‍ പാക് പ്രസിഡന്റിനെ കണ്ടു

നാസയുടെ ബജറ്റില്‍ അടുത്തവര്‍ഷം 600 കോടി ഡോളര്‍ വെട്ടിക്കുറയ്ക്കാനുള്ള നിര്‍ദ്ദേശവുമായി ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments