ദിലീപിന്റെ വാക്കുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചവരുടെ മുഖത്തിനേറ്റ അടി?!

ബംഗാളികളെ കയറ്റിയാണോ ടോമിച്ചായ രാമലീല വിജയിപ്പിച്ചത്? - വിമര്‍ശകര്‍ക്ക് മറുപടിയുമായി ദിലീപ്

Webdunia
വ്യാഴം, 12 ഏപ്രില്‍ 2018 (14:34 IST)
മലയാള സിനിമയേയും ദിലീപിനേയും അമ്പരപ്പിച്ച വിജയമായിരുന്നു രാമലീല സ്വന്തമാക്കിയത്. റിലീസ് ചെയ്തതിന് ശേഷവും വിമർശകർ രംഗത്തുവന്നു. തിയറ്ററിൽ ആളില്ലാത്തതുമൂലം ബംഗാളികളെ കയറ്റിയാണ് ചിത്രം വിജയപ്പിച്ചതെന്ന് ചില മാധ്യമങ്ങള്‍ എഴുതിപ്പിടിപ്പിച്ചു. രാമലീലയുടെ വിജയാഘോഷചടങ്ങില്‍ വെച്ച് ഇത്തരം വിമര്‍ശനങ്ങള്‍ക്ക് മറുപടിമായി ദിലീപ് നേരിട്ട് എത്തിയിരിക്കുന്നു.  
 
‘രാമലീലയുടെ റിലീസ് സമയത്ത് ടോമിച്ചായൻ അനുഭവിച്ച യാതനയും വേദനയും എനിക്ക് അറിയാം. ബംഗാളും നേപ്പാളുമായി ടോമിച്ചായന് ഭയങ്കരബന്ധമാണെന്ന് കേട്ടു. അത് ശരിയാണോ ടോമിച്ചായാ. ബംഗാളീസിനെ കയറ്റിയാണ് സിനിമ വിജയിപ്പിച്ചതെന്നും ആരോ പറഞ്ഞുകേട്ടു.’ ദിലീപ് പറഞ്ഞു.
 
നാട്ടുകാരില്ലെങ്കിൽ പിന്നെ ഇവരെക്കയറ്റിയല്ലേ പറ്റൂ എന്ന് തമാശരൂപേണ ടോമിച്ചനും മറുപടിയായി പറഞ്ഞു. അരുണ്‍ ഗോപി തനിക്ക് നല്‍കിയത് ഒരു രണ്ടാം ജന്മമാണെന്ന് ദിലീപ് പറഞ്ഞു. സിനിമയുടെ പകുതി ലാഭം എനിക്ക് തരാമെന്ന് ടോമിച്ചന്‍ പറഞ്ഞതില്‍ വളരെ സന്തോഷം. ഒരു ആപത്ത് ഉണ്ടായ സമയത്ത് എന്റൊപ്പം നിന്ന ജനലക്ഷങ്ങളോട് എന്നും നന്ദിയുണ്ടെന്ന് താരം പറഞ്ഞു.
 
അപകട സമയത്ത് രണ്ടും കല്‍പ്പിച്ച് കൂടെ നിന്ന ഇരട്ടചങ്കുള്ള ടോമിച്ചായനും നന്ദി പറഞ്ഞുകൊണ്ടാണ് ദിലീപ് തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മംദാനി ആവശ്യപ്പെട്ടു, താന്‍ സമ്മതം മൂളിയെന്ന് ട്രംപ്, വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച

എട്ട് മാസം ഗര്‍ഭിണിയായ ആദിവാസി യുവതിയെ കാണാതായി; വനമേഖലയില്‍ ഡ്രോണ്‍ ഉപയോഗിച്ച് തിരച്ചില്‍

കെഎസ്ഇബി ജീവനക്കാരുടെ അശ്രദ്ധ: അപകടത്തില്‍ പരിക്കേറ്റ ബെറ്റ്സന്‍ ബാബു ചികിത്സയിലിരിക്കെ മരിച്ചു

ശബരിമലയില്‍ ഇന്നുമുതല്‍ 75,000 പേര്‍ക്ക് മാത്രം ദര്‍ശനം; സ്‌പോട്ട് ബുക്കിംഗ് 5000 പേര്‍ക്ക് മാത്രം

എട്ടിന്റെ പണി; വി.എം.വിനുവിനു പകരം പുതിയ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ്

അടുത്ത ലേഖനം
Show comments