'എന്നെ അനുകരിക്കാൻ നിക്കണ്ട'- ബിഗ് ബോസ് മത്സരാർത്ഥികൾക്ക് ഓവിയയുടെ താക്കീത്

തിങ്കള്‍, 15 ജൂലൈ 2019 (12:33 IST)
തമിഴ് ബിഗ് ബോസ് എന്ന് കേൾക്കുമ്പോൾ പ്രേക്ഷകർക്ക് ആദ്യം ഓർമ വരിക ഓവിയയെ ആയിരിക്കും. മലയാളി കൂടിയായ ഓവിയ തമിഴ് ബിഗ് ബോസിലൂടെയാണു പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ചത്. പെരുമറ്റം കൊണ്ടും സംസാരരീതി കൊണ്ടുമാണു ഓവിയ കുടുംബ പ്രേക്ഷകരുടെ മനസുകളിലേക്ക് ചേക്കേറിയത്.   
 
ഓവിയയെ അനുകരിക്കാന്‍ ബിഗ് ബോസിനകത്തും ശ്രമം നടന്നു കഴിഞ്ഞു. ഓവിയയ്ക്ക് ലഭിച്ച ഇഷ്ടവും സ്വീകാര്യതയും ലഭിക്കുന്നതിനായി ഓവിയയെ പോലെ ആകാനാണു പലരും ശ്രമിക്കുന്നത്. ഇക്കാര്യത്തെ കുറിച്ച് ഓവിയ തന്നെ തുറന്നു പറയുകയാണിപ്പോൾ. കളവാണി 2 എന്ന തന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിലാണു ഓവിയ മനസ് തുറന്നത്. 
 
എന്നെ അനുകരിക്കാന്‍ ആരും ശ്രമിക്കേണ്ട, നിങ്ങള്‍ നിങ്ങളായി തന്നെയരിയ്ക്കൂ എന്നാണ് ഓവിയ പറയുന്നത്. ഒന്നിനെ കുറിച്ചും ഒന്നും അറിയാതെയാണ് ഞാന്‍ ബിഗ്ഗ് ബോസ് വീട്ടിലെത്തിയത്. വീടിന് പുറത്ത് നടക്കുന്നത് ഒന്നും അറിയില്ല. എനിക്കെന്താണോ തോന്നിയത് അത് പോലെയാണ് ഞാന്‍ വീടിനകത്ത് പ്രവൃത്തിച്ചത്. എനിക്ക് ഇന്റസ്ട്രിയില്‍ ഒരു സുഹൃത്ത് പോലും ഇല്ലായിരുന്നുവെന്നും ഓവിയ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം നോക്കാനാളില്ല, ചത്തത് 71 പശുക്കള്‍; ഉദ്യോഗസ്ഥരെ ശിക്ഷിച്ച് യോഗി ആദിത്യനാഥ്