Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉമ്മ ചോദിച്ച് കന്യാസ്ത്രീ; വൈറലായി മാർപ്പാപ്പയുടെ മറുപടി

Pope Francis

റെയ്‌നാ തോമസ്

, വ്യാഴം, 9 ജനുവരി 2020 (11:54 IST)
ഫ്രാൻസിസ് മാർപ്പാപ്പയുടെ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. മാർപ്പായുടെ സന്ദർശന വേളയിൽ അദ്ദേഹത്തെ കാണാൻ എത്തിയ ഒരു കന്യാസ്ത്രീ അദ്ദേഹത്തോട് ഉമ്മ ചോദിക്കുകയും അതിന് അദ്ദേഹം നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ട്രെൻഡിംങ്.
 
'ഒരു ഉമ്മ തരുമോ പാപ്പ' എന്നായിരുന്നു കന്യാസ്ത്രീയുടെ ചോദ്യം. ഉടൻ തന്നെ മാർപ്പാപ്പയുടെ മറുപടിയും വന്നു. ശാന്തയാകൂ, ഉമ്മ തരാം, പക്ഷെ എന്നെ കടിക്കരുത്, എന്നായിരുന്നു മറുപടി. പിന്നീട് അദ്ദേഹം കന്യാസ്ത്രീയുടെ കവിളിൽ ഒരു സ്നേഹ‌ചുംബനം നൽകി ചിരിച്ചുകൊണ്ട് നടന്നു‌ നീങ്ങുകയായിരുന്നു. 
 
സന്തോഷം അടക്കാനാകാതെ കന്യാസ്ത്രീ തുള്ളിച്ചാടികൊണ്ട് നന്ദി പാപ്പ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. ഇതു കണ്ട് ചുറ്റും നിന്നവരും സന്തോഷം കൊണ്ട് ചിരിക്കുകയായിരുന്നു. ഈ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വളർത്തു കുരങ്ങ് ഷോക്കേറ്റ് ചത്തു; സിംഗപ്പൂര്‍ യാത്ര വെട്ടിച്ചുരുക്കി എംഎല്‍എ നാട്ടിലേക്ക് പോന്നു