Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്ഥാനാർത്ഥിയുടെ ബന്ധുവീട്ടിൽനിന്നും റെയ്ഡുചെയ്ത 18 ലക്ഷം രൂപ തട്ടിപ്പറിച്ചോടി ബിജെപി പ്രവർത്തകർ, വീഡിയോ !

വാർത്തകൾ
, ചൊവ്വ, 27 ഒക്‌ടോബര്‍ 2020 (09:30 IST)
ഹൈദെരാബാദ്: തെലങ്കാനയിലെ ദുബ്ബക് മണ്ഡലത്തിലെ ബിജെപി സ്ഥനാർത്ഥി രഘുനന്ദൻ റായിയുടെ ബന്ധുവീട്ടിൽനിന്നും റെയ്ഡിൽ പിടികൂടിയ പണം തട്ടിപ്പറിച്ചോടി ബിജെപി പ്രവർത്തകർ. റെയിഡിൽ കണക്കിൽപ്പെടാത്ത 18.67 ലക്ഷം രൂപ പിടിച്ചെടുത്തതോടെ സംഘർഷം ഉണ്ടാവുകയായിരുന്നു. ഇതോടെയാണ് 12 ലക്ഷം രൂപയോളം പാർട്ടി പ്രവർത്തകർ തട്ടിയെടുത്. പണവുമായി രക്ഷപ്പെട്ട പ്രവർത്തകരെ കണ്ടെത്താനായിട്ടില്ല.
 
സംഘർഷത്തെ തുടർന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ബഡ്ഡി സഞ്ജയിനെയും മറ്റു രണ്ട് നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. ദുബ്ബക മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിയ്ക്കുന്നതിനിടെയാണ് രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയിഡിൽ പണം പിടിച്ചെടുത്തത്. തിരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിയ്ക്കാൻ വിതരണം ചെയ്യാൻ വച്ചിരുന്ന പണമാണ് പിടിച്ചെടുത്ത് എന്ന് പൊലിസ് വ്യക്തമാക്കി. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിയ്ക്കുന്നുണ്ട്.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നെടുമ്പാശേരിയില്‍ നാല് കിലോ സ്വര്‍ണ്ണം പിടിച്ചു