ആ നാടകവും പൊളിഞ്ഞു? ആലത്തൂരിൽ രമ്യയെ കല്ലെറിഞ്ഞത് കോൺഗ്രസുകാർ? - ‘ചതിക്കല്ലേടാന്ന്’ ആക്രോശിച്ച് അനിൽ അക്കര

Webdunia
തിങ്കള്‍, 22 ഏപ്രില്‍ 2019 (09:11 IST)
തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിൽ സംസ്ഥാനത്ത് നിരവധി സ്ഥലങ്ങളിൽ അക്രമം റിപ്പോർട്ട് ചെയ്തു. ആലത്തൂരിൽ കൊട്ടിക്കലാശത്തിനിടെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ സിപിഎം പ്രവർത്തകർ കല്ലെറിഞ്ഞെന്ന ആരോപണം വ്യാജമാണെന്ന് എൽ ഡി എഫ്. 
 
തെളിവായി ഒരു വീഡിയോയാണ് എൽഡിഎഫ് വൃത്തങ്ങളിൽ പ്രചരിക്കുന്നത്. കോൺഗ്രസ്സ് പ്രവര്‍ത്തകർ രമ്യയുടെ വാഹനത്തിനു നേരെ കല്ലെറിയുന്നതാണ് ഈ ദൃശ്യങ്ങളെന്ന് എൽഡിഎഫ് ആരോപിക്കുന്നു. കോൺഗ്രസ്സ് പ്രവർത്തകർ കല്ലെറിഞ്ഞു കൊണ്ടിരിക്കുമ്പോൾ ‘ചതിക്കല്ലേടാ’ എന്നാക്രോശിക്കുന്ന അനിൽ അക്കര എംഎൽഎയാണ് വീഡിയോയിലുള്ളത്. എന്നാൽ ഇതൊന്നും കൂട്ടാക്കാതെയാണ് പ്രവർത്തകരുടെ കല്ലേറ്. 
 
എൽഡിഎഫ് പ്രവർത്തകർക്കു നേരെയാണ് കോൺഗ്രസ്സ് പ്രവർത്തകർ‌ കല്ലെറിയുന്നതെന്ന് യു ഡി എഫ് ആരോപിക്കുമ്പോൾ കോൺഗ്രസ് തന്നെയാണ് രമ്യയെ കല്ലെറിഞ്ഞതെന്ന് എൽ ഡി എഫും ആരോപിക്കുന്നു. ഇതിനിടയിൽ ‘ചതിക്കല്ലേടാ’ എന്ന അനിൽ അക്കരയുടെ നിലവിളി എന്തിനാണെന്ന സംശയം നിലനിൽക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മുലപ്പാലില്‍ യുറേനിയത്തിന്റെ സാന്നിധ്യം, ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍; കണ്ടെത്തിയത് ബീഹാറിലെ ആറുജില്ലകളില്‍

യുഎസ് വിസ നിരസിച്ചതിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ ജീവനൊടുക്കി

ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി അറിയാമോ

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയില്‍ പിടിയില്‍

'ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുവരൂ, യഥാര്‍ത്ഥ പണി കാണിച്ചുതരാം'; ഭീഷണി മുഴക്കിയ പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

അടുത്ത ലേഖനം
Show comments