Select Your Language

Notifications

webdunia
webdunia
webdunia
webdunia

നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി; കള്ളൻമാരുടെ പേരിന്റെ കൂടെയെല്ലാം എന്തുകൊണ്ടാണ് മോദി വരുന്നതെന്ന് രാഹുല്‍ ഗാന്ധി ? - തിരിച്ചടിച്ച് ലളിത് മോദി

Lalith modi
ന്യൂഡൽഹി , വെള്ളി, 19 ഏപ്രില്‍ 2019 (17:48 IST)
പേരില്‍ ‘മോദി’ എന്നുള്ളവരെല്ലാം കള്ളന്മാര്‍ ആണെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്‌താവനയ്‌ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുൻ ഐപിഎൽ മേധാവി ലളിത് മോദി.

കോൺഗ്രസ് അധ്യക്ഷന് ചേർന്ന പ്രയോഗമല്ല രാഹുൽ നടത്തിയത്​. അഞ്ച് പതിറ്റാണ്ടായി രാജ്യത്തെ കൊള്ളയടിച്ച കുടുംബം ആരാണെന്ന് ലോകത്തിന് അറിയാമെന്നും ലളിത്​മോദി പരിഹസിച്ചു.

മഹാരാഷ്ട്രയിലെ ഒരു തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് പേരില്‍ ‘മോദി’ എന്നുള്ളവരെല്ലാം കള്ളന്മാര്‍ ആണെന്ന് രാഹുല്‍ പരാമര്‍ശം നടത്തിയത്.

നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എന്നിവർക്കെല്ലാം മോദി എന്ന പേര് എങ്ങനെ കിട്ടി. ഇനിയും എത്ര മോദിമാർ പുറത്ത് വരാനിരിക്കുന്നു എന്ന് ആർക്കുമറിയില്ലെന്നും രാഹുല്‍ പരിഹസിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

താന്‍ മോദിയുടെ കടുത്ത ആരാധകനെന്ന് സാബുമോന്‍; സംഭവം പി ജയരാജന്റെ പ്രചാരണ പരിപാടിയില്‍