‘ഒരുപാട് ഇഷ്ടമായിരുന്നു, ഒരു ദിവസം കൊണ്ട് വെറുത്തുപോയി’- ശബരിമലയിൽ അടിതെറ്റി പൃഥ്വിരാജ്
‘നിലപാടുകളുടെ രാജകുമാരാ... ഞങ്ങൾക്ക് തെറ്റിപ്പോയി, വെറും ഊള ആയിരുന്നല്ലേ’- ശബരിമലയിൽ അടിതെറ്റി പൃഥ്വിരാജ്
Publish Date: Sat, 16 Feb 2019 (11:36 IST)
Updated Date: Sat, 16 Feb 2019 (11:41 IST)
ഏത് വിഷയത്തിലും തന്റെ അഭിപ്രായം തുറന്നു പറയുന്ന ആളാണ് നടൻ പൃഥ്വിരാജ്. മലയാള സിനിമയെ കൂടുതൽ ഉയർച്ചയിലെത്തിക്കാൻ ശ്രമികുന്നവരുടെ കൂട്ടത്തിൽ പൃഥ്വിയുമുണ്ടെന്ന് നിസംശയം പറയാം. എന്നാൽ, കഴിഞ്ഞ ദിവസം താരം ശബരിമല വിഷയത്തിൽ നടത്തിയ അഭിപ്രായം താരത്തിനു തന്നെ വിനയായിരിക്കുകയാണ്.
ശബരിമലയില്‍ ദര്‍ശനത്തിന് പോയ സ്ത്രീകള്‍ അയ്യപ്പനില്‍ അടിയുറച്ച് വിശ്വസിക്കുന്നവരാണോ എന്നറിഞ്ഞാല്‍ അതില്‍ അഭിപ്രായം പറയാമെന്നും അതല്ലാതെ വെറുതേ കാട്ടില്‍ ഒരു അയ്യപ്പനുണ്ട്, കാണാന്‍ പോയേക്കാം എന്നാണ് നിലപാടെങ്കില്‍ നിങ്ങള്‍ക്ക് പോകാന്‍ എത്ര ക്ഷേത്രങ്ങളുണ്ട്. ശബരിമലയെ വെറുതേ വിട്ടുകൂടേ എന്നും പൃഥ്വി ചോദിച്ചിരുന്നു.
ഇതോടെ നിരവധിയാളുകൾ പ്രതികരണമറിയിച്ചു കഴിഞ്ഞു. ഒരുവിഭാഗം ശക്തമായി പൃഥ്വിരാജിനെ എതിര്‍ക്കുമ്പോള്‍ മറ്റൊരു വിഭാഗം അദ്ദേഹത്തിന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ്. ‘ഒരുപാട് ഇഷ്ടമായിരുന്നു എന്നാല്‍ ഒരു ദിവസം കൊണ്ട് വെറുത്തു പോയി. ഇനി ഒരു സിനിമ പോലും കാണില്ല’- ഒരു ആരാധിക കമന്റ് ചെയ്തു.
‘നിലപാടുകളുടെ രാജകുമാരാ, ഞങ്ങൾക്ക് തെറ്റിപ്പോയി നിങ്ങൾ വെറും ഊള ആയിരുന്നല്ലേ’ എന്ന് ചോദിക്കുന്നവരും ഉണ്ട്. വിശ്വാസികളെ പിന്തുണച്ച പൃഥ്വിരാജിന്റെ എല്ലാ സിനിമകളും ഇനി മുതല്‍ കാണുമെന്ന് പറയുന്നവരും ഈ കൂട്ടത്തിലുണ്ട്.