ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും കോടതി കയറുന്നു; അഡ്മിൻ മുന്‍കൂര്‍ ജാമ്യത്തിന് - പിടിവിടാതെ ഋഷിരാജ് സിംഗ്

ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും കോടതി കയറുന്നു; അഡ്മിൻ മുന്‍കൂര്‍ ജാമ്യത്തിന് - പിടിവിടാതെ ഋഷിരാജ് സിംഗ്

Webdunia
ഞായര്‍, 8 ജൂലൈ 2018 (15:20 IST)
പതിനെട്ട് ലക്ഷത്തോളം അംഗങ്ങളുള്ള ജിഎന്‍പിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) എന്ന ഫേസ്‌ബുക്ക് കൂട്ടായ്‌മയുടെ അഡ്മിന്‍മാര്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെ എക്‍സൈസ് കുരുക്കു മുറുക്കുന്നു.

എക്സൈസ് കേസ് നടപടികള്‍ ആരംഭിച്ചതിനു പിന്നാലെ കൂട്ടായ്മയുടെ അഡ്മിൻ ടിഎന്‍ അജിത്കുമാര്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. ജിഎന്‍പിസി ഗ്രൂപ്പ് ഫീച്ചേഡ് ഗ്രൂപ്പാണെന്നും മദ്യപാനം പ്രോത്സാഹിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അജിത് കോടതിയെ സമീപിച്ചത്.

ഗ്രൂപ്പിനെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമം, മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമം എന്നിവ അടക്കമുള്ള വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ട് എക്സൈസ് പൊലീസിനു കൈമാറി. അബ്കാരി നിയമത്തിന്റെ ലംഘനത്തിനൊപ്പം സൈബര്‍ നിയമപ്രകാരവും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അഡ്മിന്‍ ടിഎല്‍ അജിത് കുമാര്‍, ഭാര്യ വിനീത എന്നിവര്‍ക്കെതിരെയാണ് എക്സൈസ് കേസ് എടുത്തത്. കേസെടുത്തതിനെ തുടര്‍ന്ന് അഡ്മിന്‍മാരായ ദമ്പതിമാര്‍ ഒളിവിലാണെന്നാണ് സൂചന. ഇവരെ കൂടാതെ മറ്റ് 36 പേരും അഡ്മിനായിട്ടുണ്ട്‌. ഇവരെ കണ്ടെത്തുന്നതിന് എക്‌സൈസ് വകുപ്പ് സൈബര്‍ പൊലീസിന്റെ സഹായം തേടി.

ജിഎന്‍പിസി മദ്യപാനത്തിനും മദ്യപിക്കുന്നവര്‍ക്കും പ്രോത്സാഹനം നല്‍കുന്നതായും എക്‌സൈസ് കുറ്റപ്പെടുത്തിയിരുന്നു. ജിഎന്‍പിസി ഫേസ്‌ബുക്ക് കൂട്ടായ്‌മ മദ്യപാനത്തെയും ലഹരി ഉപയോഗത്തെയും പ്രോത്സാഹിപ്പിക്കുന്നുണ്ടോയെന്ന് അന്വേഷിക്കാന്‍ എക്‍സൈസ് കമ്മിഷ്‌ണര്‍ ഋഷിരാജ് സിംഗ് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടികള്‍ ആരംഭിച്ചത്.

ഗ്രൂപ്പ് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഉത്തരവാദിത്വമുള്ള മദ്യപാനം പിന്തുടരാന്‍ ശീലിപ്പിക്കുക മാത്രമാണ് കൂട്ടായ്‌മയുടെ ലക്ഷ്യമെന്നുമാണ് ഗ്രൂപ്പ് അഡ്‌മിന്‍മാര്‍ വ്യക്തമാക്കിയിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ

പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു

റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കോളു, ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊച്ചിയില്‍ ഐറിസ് ലവന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നിരോധിത മേഖലയില്‍ പ്രവേശിച്ചു; മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

ചൈനയെ പോലെ ഇന്ത്യയെ വളരാന്‍ അനുവദിക്കില്ലെന്ന യുഎസ് ഉദ്യോഗസ്ഥന്റെ പരാമര്‍ശം; ഇന്ത്യ സ്വയം ഉയര്‍ച്ച നിര്‍ണ്ണയിക്കുമെന്ന് എസ് ജയശങ്കര്‍

മേജര്‍ രവി ഒറ്റപ്പാലത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകും; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

കൊച്ചിയില്‍ കെഎസ്ആര്‍ടിസി ബസ് ടോറസ് ലോറിയില്‍ ഇടിച്ചു; 44 പേര്‍ക്ക് പരിക്ക്, നാലുപേരുടെ നില ഗുരുതരം

അയല്‍രാജ്യങ്ങളെ ആക്രമിച്ചതില്‍ ക്ഷമ ചോദിച്ച് ഇറാന്‍; ഇനി ആക്രമിക്കില്ല

അടുത്ത ലേഖനം
Show comments