Webdunia - Bharat's app for daily news and videos

Install App

ഹനാൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; നട്ടെല്ലിന് പരുക്ക്

Webdunia
തിങ്കള്‍, 3 സെപ്‌റ്റംബര്‍ 2018 (10:48 IST)
അതിജീവനത്തിനായി മീൻ വിൽപ്പന നടത്തി സോഷ്യൽ മീഡിയ ഹിറ്റാക്കിയ ഹനാൻ ഹമീദ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ഹനാനു നട്ടെല്ലിനും കൈകൾക്കും പരുക്കുണ്ട്. കാർ ഓടിച്ചിരുന്ന ഡ്രൈവർക്കും പരുക്കേറ്റിട്ടുണ്ട്. അപകടം നടന്ന ഉടനെ തന്നെ ഹനാനെ കൊടുങ്ങല്ലൂരിലെ മോഡേണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
 
കൊടുങ്ങല്ലൂരില്‍ വെച്ചാണ് ഹനാന്റെ കാര്‍ അപകടത്തില്‍പ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാവിലെ 6.30തോട് കൂടിയാണ് അപകടമുണ്ടായിരിക്കുന്നത്. ഹനാന്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് റോഡരികിലുള്ള ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.
 
കോഴിക്കോട് വെച്ച് നടന്ന ഒരു പരിപാടിക്ക് ശേഷം കാറില്‍ നാട്ടിലേക്ക് മടങ്ങി വരുന്ന വഴിയിലാണ് ഹനാന്‍ അപകടത്തില്‍പ്പെട്ടത്. ഹനാന്റെ കാറിന് കുറുകെ മറ്റൊരു വാഹനം വന്നപ്പോള്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഹനാന്റെ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
 
കൊടുങ്ങല്ലൂരിലെ മോഡേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹനാനെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. തനിക്ക് സഹായമായി കിട്ടിയ തുകയില്‍ നിന്നും ഒരു ലക്ഷം പ്രളയബാധിതര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയും ഹനാന്‍ മാതൃകയായി.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments