Select Your Language

Notifications

webdunia
webdunia
webdunia
webdunia

അത്തച്ചമയവും പുലികളിയും ഇല്ല, ആഘോഷങ്ങളും ആർപ്പുവിളികളും ഇല്ല; ഇത് അതിജീവനത്തിന്റെ പൊന്നോണം

അത്തച്ചമയവും പുലികളിയും ഇല്ല, ആഘോഷങ്ങളും ആർപ്പുവിളികളും ഇല്ല; ഇത് അതിജീവനത്തിന്റെ പൊന്നോണം
, ശനി, 25 ഓഗസ്റ്റ് 2018 (11:54 IST)
മഹാപ്രളയം വൻ‌ദുരന്തം വിതച്ച മലയാളക്കരയ്ക്ക് ഇന്ന് പൊന്നോണമാണ്. പ്രളയം വരുത്തിവെച്ച ദുരന്തം കൺ‌മുന്നിൽ നിൽക്കെ ആർക്കും ആഘോഷിക്കാനോ ആർപ്പുവിളിക്കാനോ കഴിയുന്നില്ല എന്നതാണ് സത്യം. പുലികളിയും അത്തച്ചമയവും ഇല്ലാതെയുള്ള ഒരു ഓണമാണ് കടന്നു പോകുന്നത്.
 
സ്വന്തം വീട് നഷ്ടപ്പെട്ട് ഇപ്പോഴും ക്യാമ്പുകളിൽ കഴിയുന്നവർ നിരവധിയാണ്. അവർക്കൊപ്പമാകട്ടെ നമ്മുടെ ഇത്തവണത്തെ ഓണം. കലിതുള്ളിയ കാലവർഷത്തിൽ കുത്തിയൊലിച്ച് പോയത് ഇത്തവണത്തെ ഓണം മാത്രമല്ല, അതുവരെ സമ്പാദിച്ചതെല്ലാം ആയിരുന്നു. 
 
ഇക്കുറി ഓണത്തിന് പുലിയിറങ്ങിയില്ല. പുലികളിയുമില്ല. ക്യാമ്പുകളിൽ അതിജീവനത്തിന്റെ പാതയിലാണ് മലയാളികൾ. ജാതി മതഭേതമന്യേ എല്ലാവരും ഓണം ആഘോഷിക്കുന്നത് ക്യാമ്പുകളിൽ ആണ്. ഇവർക്കൊപ്പം ബാക്കിയുള്ളവരും ഉണ്ടാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിദേശ നയം സ്വീകരിക്കേണ്ടെന്ന കേന്ദ്ര നിലപാടിനെതിരെ ബിനോയ് വിശ്വം സുപ്രീം കോടതിയില്‍