വിജയ് സൂപ്പർ നടനും സൂപ്പർ താരവും മാത്രമല്ല, സൂപ്പർ മനുഷ്യനും കൂടിയാണ്! - സിദ്ദിഖിനെതിരെ ഹരീഷ് പേരടി

തിങ്കള്‍, 6 മെയ് 2019 (10:51 IST)
തമിഴ് നടൻ വിജയ് സൂപ്പർ താരം മാത്രമല്ല, സൂപ്പർ നടനും മനുഷ്യനുമാണെന്ന് നടൻ ഹരീഷ് പേരടി. വിജയ് സൂപ്പർ താരം മാത്രമാണെന്നും സൂപ്പർ നടനല്ലെന്നും വിമർശിച്ച സിദ്ധിഖിന് മറുപടി നൽകുകയായിരുന്നു ഹരീഷ് പേരടി. 
 
‘ഒരുപാട് കാലം കപ്പയും ചോറും മാത്രം കഴിച്ച് ശീലിച്ചവർ ഇഡിലീയും സാമ്പാറും, ബിരിയാണിയും ഒക്കെ സുപ്പർ ഭക്ഷണങ്ങളാണ് പക്ഷെ നല്ല ഭക്ഷണങ്ങളല്ലാ എന്ന് പറയുന്നത് ഭക്ഷണങ്ങളുടെ പ്രശനമല്ലാ.. അവനവന്റെ ആസ്വാദനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്... സ്വന്തം അനുഭവത്തിൽ പറയട്ടെ ഈ മനുഷ്യൻ... സൂപ്പർ നടനുമാണ്, സൂപ്പർ താരവുമാണ്, സഹജീവികളോട് കരുണയുള്ള ജീവിക്കുന്ന കാലത്തോട് കൃത്യമായ നിലപാടുള്ള സൂപ്പർ മനുഷ്യനുമാണ്‘ - ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.  
 
മറ്റ് ഇൻഡസ്ട്രികളെ പോലെയല്ലെന്നും ഇവിടുള്ള സൂപ്പർസ്റ്റാറുകൾ സൂപ്പർ നടന്മാരാണെന്നുമായിരുന്നു സിദ്ദിഖ് പറഞ്ഞത്. നടന്‍ വിജയ് സൂപ്പര്‍ സ്റ്റാറാണെങ്കിലും സൂപ്പര്‍ നടനാണെന്ന് പറയാന്‍ കഴിയില്ലെന്നും നടന്‍ സിദ്ദിഖ് പറഞ്ഞു. നമ്മുടെ സൂപ്പര്‍താരങ്ങള്‍ സൂപ്പര്‍നടന്മാരാണെന്നതാണ് മലയാളസിനിമയുടെ സൗഭാഗ്യം. അന്യഭാഷകളില്‍ അത്തരം മഹിമകളില്ല. വിജയ് സൂപ്പര്‍സ്റ്റാറാണെങ്കിലും സൂപ്പര്‍നടനാണെന്ന് പറയാന്‍കഴിയില്ല. എന്നാല്‍, കമല്‍ഹാസന്‍ സൂപ്പര്‍നടനും സൂപ്പര്‍സ്റ്റാറുമാണ്. – സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മമ്മൂട്ടിയും മോഹൻലാലും മൽസർത്തിൽ?; മലയാളത്തിൽ നിന്നും 10 സിനിമകൾ അന്തിമപട്ടികയിൽ; ദേശീയ ചലച്ചിത്ര പ്രഖ്യാപനം ജൂലൈയിൽ