കടൽ സസ്തനിയായ മാനറ്റിയെ ജീവനനോടെ റോഡിലൂടേ വലിച്ചിഴച്ച് യുവാക്കൾ. നൈജീരിയയിലാണ് സംഭവം. വംശനാശ ഭീഷണി നേരിടുന്നതിനാൽ സംരക്ഷിത വിഭാഗത്തിൽ ഉൾപെടുത്തിയിട്ടുള്ള ജീവിയാണ് മാനറ്റി. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾവഴി പ്രചരിക്കുന്നുണ്ട്.
ഡെൽറ്റയിലെ ബുറുതുവിൽ നിന്നുമാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. മാനറ്റിയുടെ ശരീരത്തിൽ കയർ കെട്ടി മുറുക്കി ഒരു സംഘം യുവാക്കൾ റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു. യുവാക്കളിൽനിന്നും രക്ഷപ്പെടുന്നതിനായി മാനറ്റി ശരീരം അനക്കുന്നതും വേദനകാരണം പിടയുന്നതും വീഡിയോയിൽ കാണാം.
ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറിയതോടെ സംഭവത്തിൽ നടപടി സ്വീകരിക്കുമെന്ന് നൈജീരിയൻ പരിസ്ഥിതി സഹമന്ത്രി ഷാരോൺ ഇക്കസോർ വ്യക്തമാക്കി. മാനറ്റിയെ വേട്ടയാടുന്നത് നൈജീരിയയിൽ നിയമവിരുദ്ധമാക്കിയിട്ടുണ്ടെങ്കിലും മാംസത്തിനും എണ്ണക്കുമെല്ലാമായി അനധികൃത വേട്ട സജീവമാണ്. സംഭാവത്തിൽ യുവാക്കൾക്കെതിരെ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നിരിക്കുന്നത്.