Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടൊയോട്ടയുടെ അത്യാഡംബര എംപിവി വെൽഫയർ ഇന്ത്യയിലെത്തി, വില 79.99 ലക്ഷം !

ടൊയോട്ടയുടെ അത്യാഡംബര എംപിവി വെൽഫയർ ഇന്ത്യയിലെത്തി, വില 79.99 ലക്ഷം !
, വ്യാഴം, 27 ഫെബ്രുവരി 2020 (16:34 IST)
ഒടുവിൽ അത്യാഡംബര എംപി വെൽഫയറിനെ ഇന്ത്യൻ വിപണിയിലെത്തിച്ചിരിക്കുകയാണ് ടൊയോട്ട. 79.99 ലക്ഷം രൂപയാണ് വാഹനത്തിനെ കേരള എക്സ്‌ഷോറൂം വില. മറ്റു സംസ്ഥാനങ്ങളിൽ ഇത് 79.50 ലക്ഷമാണ്. ഒരു മാസം വാഹനത്തിന്റെ 60 യൂണിറ്റുകൾ മാത്രമാണ് ഇന്ത്യക്കായി ടൊയോട്ട അനുവദിച്ചിരിക്കുന്നത്. പൂർണമായും ഇറക്കുമതി ചെയ്താണ് വാഹനത്തെ ടൊയോട്ട ഇന്ത്യയിലെത്തിക്കുന്നത്.
 
കാഴ്ചയിൽ ഒരു വാൻ പോലെയാണ് വെൽഫെയറിന്റെ ഡിസൈൻ. 4935 എംഎം നീളവും 1850 എംഎം വീതിയും 1895 എംഎം ഉയരവും വാഹനത്തിന് ഉണ്ട്. 3000 എംഎമ്മാണ് വീല്‍ബെയ്‌സ്. യാത്രാസുഖത്തിനും സൗകര്യങ്ങള്‍ക്കും മുന്‍തൂക്കം നല്‍കിയാണ് വെല്‍ഫയര്‍ ഒരുക്കിയിരിയ്ക്കുന്നത്. വിവിധ സീറ്റ് കോൺഫിഗറേഷനുകളിൽ വാഹനം ലഭ്യമാണ്.  ഇലക്‌ട്രിക്കലി അഡ്ജെസ്റ്റ് ചെയ്യാവുന്ന സീറ്റുകള്‍, ത്രി സോണ്‍ ക്ലൈമാറ്റിക് കൺട്രോൾ, 10.2 ഇഞ്ച് ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ തുടങ്ങിയ അധ്യാധുനില സൗകര്യങ്ങളാണ് വാഹനത്തെ പ്രീമിയമാക്കി മാറ്റുന്നത്.  
 
പിന്നിലിരിക്കുന്ന യാത്രക്കാർക്കയി റൂഫിൽ 13 ഇഞ്ച് ഇൻഫോടെയിന്മെന്റ് സ്ക്രീൻ നൽകിയിട്ടുണ്ട്. 17 ജെബിഎൽ സ്പീക്കറുകളാണ് വാഹനത്തിൽ നൽകിയിരിക്കുന്നത്. 2.5 ലീറ്റര്‍ പെട്രോൾ എന്‍ജിനാണ് വാഹനത്തിന്റെ കരുത്ത്. 117 ബിഎച്ച് കരുത്ത് ഉത്പാദിപ്പിക്കാൻ ഈ എഞ്ചിന് സാധിക്കും. ഇതുകൂടാതെ മുന്നിലെയും പിന്നിലെയും ആക്സിലുകളിൽ രണ്ട് ഇലക്ട്രിക് മോട്ടോറുകലും വാഹനത്തിന്റെ കുതിപ്പിന് കരുത്ത് പകരും. 16.35 കിലോമീറ്ററാണ് വഹനത്തിന്റെ ഇന്ധനക്ഷമത.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒന്നരവയസുകാരനെ കടൽഭിത്തിയിലെറിഞ്ഞ് കൊന്ന കേസ്; അമ്മയുടെ കാമുകനേയും അറസ്റ്റ് ചെയ്തു