Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്റ്റൈലിന് ഒട്ടും കുറവില്ല, രജനിയുടെ മാൻ വേഴ്സസ് വൈൾഡ് ടീസർ എത്തി !

സ്റ്റൈലിന് ഒട്ടും കുറവില്ല, രജനിയുടെ മാൻ വേഴ്സസ് വൈൾഡ് ടീസർ എത്തി !
, വ്യാഴം, 27 ഫെബ്രുവരി 2020 (15:12 IST)
സൂപ്പർ താരം രജനീകാന്ത് അതിഥിയായി എത്തിയ മാൻ വേഴ്സസ് വൈൽഡ് പരിപാടിയുടെ ടീസർ പുറത്തുവിട്ടു. മാർച്ച് 23നാണ് പരിപാടി ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്യുക. സാഹസിക സഞ്ചാരി ബെയർ ഗ്ലിൽ‌സിനൊപ്പം മാൻ വേഴ്സസ് വൈൽഡിൽ രജനികാന്ത് ചിത്രീകരണത്തിനെത്തിയത് വലിയ വാർത്തയായിരുന്നു.
 
പ്രേക്ഷകരിൽ ആകാംക്ഷ നിറക്കുന്ന രീതിയിലുള്ളതാണ് ടീസർ. സ്റ്റൈലിഷയി ടീസറിൽ ഒരു നോട്ടം മാത്രമേ രജനിയെ കാണാൻ സാധിക്കൂ. കർണാടകയിലെ ബന്ധിപ്പൂർ ദേശിയ പാർക്കിലാണ് ബെയർ ഗ്ലിൽസിനൊപ്പം രജനികാന്ത് അതിഥിയായി എത്തിയ എത്തിയ എപ്പിസോഡ് ചിത്രീകരിച്ചത്. ചിത്രീകരണത്തിനിടെ രജനിക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
 
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാൻ വേഴ്സസ് വൈൽഡിൽ ബെയർ ഗ്രിൽസിനൊപ്പം അതിഥിയായി എത്തിയിരുന്നു. 2019 ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് നാഷ്ണൽ പാർക്കിൽ വച്ചായിരുന്നു പ്രധാനമന്ത്രി അതിഥിയായി എത്തിയ എപ്പിസോഡ് ചിത്രീകരിച്ചത്. ഇന്ത്യയിലും അന്താരാഷ്ട്ര തലത്തിലും ഈ എപ്പിസോഡ് ട്രെൻഡിങ് ആവുകയും ചെയ്തിരുന്നു.        

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെൻഷൻ; ലൈഫ് സർട്ടിഫിക്കറ്റ് സർപ്പിക്കേണ്ട അവസാന തീയ്യതി മാർച്ച് 31