Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിൽ ഈ വർഷം ലഭിച്ചത് 20% അധിക മഴ; ഏറ്റവും കൂടുതൽ ഇടുക്കിയിൽ

കേരളത്തിൽ ഈ വർഷം ലഭിച്ചത് 20% അധിക മഴ; ഏറ്റവും കൂടുതൽ ഇടുക്കിയിൽ

കേരളത്തിൽ ഈ വർഷം ലഭിച്ചത് 20% അധിക മഴ; ഏറ്റവും കൂടുതൽ ഇടുക്കിയിൽ
തിരുവനന്തപുരം , തിങ്കള്‍, 30 ജൂലൈ 2018 (11:51 IST)
ജൂണ്‍ ഒന്നു മുതല്‍ ജൂലൈ 25 വരെയുള്ള ചുരുങ്ങിയ കാലയളവിൽ കേരളത്തിൽ ലഭിച്ചത് 20 ശതമാനം അധിക മഴയെന്ന് റിപ്പോർട്ടുകൾ. ഇടുക്കി ജില്ലയിലാണ് ഏറ്റവും കൂടുതൽ അധിക മഴ ലഭിച്ചത്. അതേസമയം മഴയുടെ അളവ് ഏറ്റവും കൂടുതല്‍ കോഴിക്കോട് ജില്ലയിലാണ്.
 
സംസ്ഥാനത്ത് സാധാരണ കിട്ടേണ്ട മഴയില്‍ നിന്നും കുറവ് മഴ ലഭിച്ചത് കാസര്‍ഗോഡ്, തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിലാണ്. 12%  കുറവ് മഴയാണ് കാസർഗോഡ് ലഭിച്ചത്. തിരുവനന്തപുരത്തും തൃശൂരും 5% മഴയുടെ കുറവാണുണ്ടായത്.
 
ഈ സീസണില്‍ 1,507.4 മില്ലിമീറ്റര്‍ മഴ സംസ്ഥാനത്തിന് ലഭിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇടുക്കിയില്‍ 49% അധിക മഴയും കോട്ടയത്ത് 43% അധികമഴയുമാണ് ലഭിച്ചത്. തൊട്ടുപിന്നാലെ 41% പാലക്കാടും 39% എറാണാകുളവും അധിക മഴ ലഭ്യമായി. അധിക മഴ ലഭ്യമായതോടെയും അണക്കെട്ടുകളെല്ലാം നിറഞ്ഞൊഴുകിയതോടെയും വൈദ്യുതി വകുപ്പ് വൈദ്യുതി ഉൽപ്പാദനം വർദ്ധിപ്പിക്കുകയും ചെയ്‌തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇടുക്കി ഡാം ജലനിരപ്പ് ഉയരുന്നു, ‘ഓറഞ്ച് അലേര്‍ട്ട്’ പ്രഖ്യാപിക്കാന്‍ ഇനി 0.3 അടിമാത്രം