മഴയ്‌ക്ക് ശമനമില്ല; ഇടുക്കി ഡാമിലെ ജലനിരപ്പ് 2395.38 അടി
ശക്തമായ മഴ തുടരുന്നു; ഇടുക്കി ഡാമിലെ ജലനിരപ്പ് 2395.38 അടി
ഇടുക്കി ഡാമിലെ ജലനിരപ്പ് 395.38 അടിയിലെത്തി. ഇതോടെ ഡാം തുറക്കാനുള്ള സാധ്യത കണക്കിലെടുത്ത് തീരദേശവാസികൾക്ക് അതീവ ജാഗ്രതാ നിർദേശം നൽകി(ഓറഞ്ച് അലേർട്ട്). 2397 അടിയായാൽ പരീക്ഷണാർഥം ഷട്ടർ തുറക്കാനാണ് തീരുമാനം.
ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതോടെ സമീപത്ത് കനത്ത സുരക്ഷയാണ് ഒരിക്കിയിരിക്കുന്നത്. ജലനിരപ്പ് 2399 അടിയാകുമ്പോൾ (റെഡ് അലർട്ട്) നൽകും. റെഡ് അലേർട്ട് പ്രഖ്യാപിച്ച ശേഷം 24 മണിക്കൂറിനുള്ളിൽ മാത്രമേ ഡാം തുറക്കുന്നതിനെ കുറിച്ച് അന്തിമ തീരുമാനം ഉണ്ടാവുകയുള്ളു.
2403 അടിയാണ് ഡാമിന്റെ പരമാവധി ശേഷി. എന്നാൽ അതുവരെ കാത്തിരിക്കില്ല. ഇന്നലെ ഉച്ചയ്ക്കുശേഷം മഴ കനത്തതോടെ ഡാമിലേക്കുള്ള നീരൊഴുക്കു കൂടി. ജലനിരപ്പ് 2395 അടിയിലെത്തിയ വിവരം കെഎസ്ഇബി ഇടുക്കി കലക്ടർ കെ.ജീവൻ ബാബുവിനെ അറിയിച്ചതിനെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കാൻ അനുമതി നൽകുകയായിരുന്നു.