ഇടുക്കി ജലനിരപ്പ് 2395.34 അടി: ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു, സുരക്ഷ ശക്തമാക്കി - ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം
നിറഞ്ഞ് തുളുമ്പി ഇടുക്കി ഡാം
Publish Date: Tue, 31 Jul 2018 (07:51 IST)
Updated Date: Tue, 31 Jul 2018 (09:33 IST)
മഴ ശക്തമായതിനെത്തുടർന്ന് ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. 2395.34 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഇതോടെ ഡാം തുറക്കാനുള്ള സാധ്യത കണക്കിലെടുത്ത് തീരദേശവാസികൾക്ക് അതീവ ജാഗ്രതാ നിർദേശം നൽകി(ഓറഞ്ച് അലേർട്ട്).
ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതോടെ സമീപത്ത് കനത്ത സുരക്ഷയാണ് ഒരിക്കിയിരിക്കുന്നത്. ജലനിരപ്പ് 2399 അടിയാകുമ്പോൾ (റെഡ് അലർട്ട്) നൽകും. റെഡ് അലേർട്ട് പ്രഖ്യാപിച്ച ശേഷം 24 മണിക്കൂറിനുള്ളിൽ മാത്രമേ ഡാം തുറക്കുന്നതിനെ കുറിച്ച് അന്തിമ തീരുമാനം ഉണ്ടാവുകയുള്ളു.
പെരിയാറിന്റെ തീരത്ത് താമസിക്കുന്നവരെ മാറ്റി പാർപ്പിക്കുന്നത് ഈ സമയത്താണ്. അതേസമയം, ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തുന്നതിനു മുന്നോടിയായി നാളെ ട്രയൽ റൺ നടത്താൻ കെഎസ്ഇബി തീരുമാനിച്ചു. നാലു മണിക്കൂർവരെ ട്രയൽ റൺ നീളും. ഷട്ടർ 40 സെന്റിമീറ്റർ ഉയർത്താനാണു തീരുമാനം.