Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെവിന്റെ ജീവനുവേണ്ടി കെഞ്ചിയപ്പോൾ നൽകാതിരുന്ന പൊലീസ് സംരക്ഷണം ഇനി എനിക്കെന്തിന്? - നീനു

എല്ലാം അമ്മയ്ക്കറിയാം, അമ്മ കള്ളം പറയുകയാ: നീനു

കെവിന്റെ ജീവനുവേണ്ടി കെഞ്ചിയപ്പോൾ നൽകാതിരുന്ന പൊലീസ് സംരക്ഷണം ഇനി എനിക്കെന്തിന്? - നീനു
, വ്യാഴം, 5 ജൂലൈ 2018 (11:37 IST)
അമ്മയ്ക്ക് എല്ലാം അറിയാമായിരുന്നുവെന്ന് നീനു. തനിക്ക് പെട്ടന്ന് മറ്റൊരു കല്യാണം ആലോചിച്ചത് കൊണ്ടാണ് പെട്ടന്ന് കെവിൻ ചേട്ടനുമായി രജിസ്റ്റർ മാര്യേജ് ചെയ്തതെന്ന് നീനു പറയുന്നു. ഇക്കാര്യങ്ങളെല്ലാം അമ്മ രഹ്‌നയ്ക്ക് അറിയാമായിരുന്നുവെന്നും ഒന്നുമറിയത്തില്ലെന്ന് രഹ്ന പറയുന്നത് കളവാണെന്നും നീനു മാത്രഭൂമി ന്യൂസിനോട് പറഞ്ഞു.
 
കോട്ടയത്തെ കെവിൻ ജോഫസിന്റെ കൊലപാതകവുമായി തനിക്ക് യാതോരു ബന്ധവുമില്ലെന്ന് നീനുവിന്റെ അമ്മ രഹ്‌ന കഴിഞ്ഞ ദിവസം മാധ്യമ പ്രവർത്തകരോട് പറഞ്ഞിരുന്നു. ഇതിനു മറുപടി നൽകുകയായിരുന്നു നീനു. തനിക്ക് ഇനി കെവിൻ ചേട്ടന്റെ വീട്ടുകാർ മാത്രമേ ഉള്ളുവെന്ന് നീനു വ്യക്തമായി പറയുന്നുണ്ട്. 
 
പോയിവരാൻ പോലീസ് പ്രൊട്ടക്ഷൻ വേണോ എന്ന ചോദ്യത്തിന് നീനു വ്യക്തമായ മറുപടി നൽകി. ‘അന്ന് കെവിന്റെ ജീവനായി കെഞ്ചിയപ്പോൾ നൽകാതിരുന്ന പോലീസ് സംരക്ഷണം ഇനി എനിക്കെന്തിന്? എന്ന് ചോദിക്കുകയാണ് നീനു.
 
ഇരുപതാം ജന്മദിനത്തിന് നീനുവിന് സ്‌കൂട്ടറും കഴിഞ്ഞ തവണ ഡയമണ്ട് നെക്‌ലസും മോതിരവും അവൾക്ക് വാങ്ങി നല്‍കിയിരുന്നുവെന്നും നെക്‌ലസും മോതിരവും ഇപ്പോള്‍ കാണുന്നില്ലെന്നും രഹന ആരോപിച്ചിരുന്നു. ഇതിനും നീനുവിന്റെ അടുത്ത് മറുപടി ഉണ്ട്. 
 
‘വിവാഹം രജിസ്റ്റർ ചെയ്യുന്നതിനടുത്തായി പല ആവശ്യങ്ങൾക്കായി ഞാനാണത് നിർബന്ധിച്ച് പണയം വെയ്പിച്ചത് 17000 രൂപയ്ക്ക്. പെൻഡന്റ് എന്റെ കയ്യിലുണ്ട്. എങ്ങനെങ്കിലും പണയം തിരിച്ചെടുത്ത് അവർക്ക് മടക്കിക്കൊടുക്കും ഞാൻ. കെവിൻ ചേട്ടന്റെ ജീവനേക്കാൾ വലുതല്ലല്ലോ ആ മാല‘ - നീനു കണ്ണീരോടെ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുനന്ദ പുഷ്‌ക്കറിന്റെ മരണം: ശശി തരൂർ എംപിക്ക് മുൻകൂർ ജാമ്യം അനുവദിച്ചു, ഒരു ലക്ഷം രൂപ ജാമ്യത്തുക