Webdunia - Bharat's app for daily news and videos

Install App

തൃപ്തി ദേശായിയെ ബിജെപി സ്പോൺ‌സർ ചെയ്തത്? സംഘമെത്തുന്ന വിവരം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ‘ജനം’ ടിവി

ചിപ്പി പീലിപ്പോസ്
ചൊവ്വ, 26 നവം‌ബര്‍ 2019 (18:16 IST)
ശബരിമല ദർശനത്തിനായി എത്തിയത് തൃപ്തി ദേശായിയെ സംഘപ്രവർത്തകരും പൊലീസും തടഞ്ഞിരുന്നു. എന്നാൽ, തൃപ്തിയെ സ്പോൺസർ ചെയ്തത് തന്നെ ബിജെപി നേതൃത്വമാണെന്ന് റിപ്പോർട്ടുകൾ. സോഷ്യൽ മീഡിയകളിലാണ് ഇത്തരം പ്രചരണങ്ങൾ നടക്കുന്നത്. 
 
ഇന്ന് രാവിലെ കമ്മീഷണർ ഓഫീസിലെത്തിയ ഇവരെ ബിജെപിയും ശബരിമല കര്‍മ്മ സമിതിയും തടഞ്ഞിരുന്നു. കോട്ടയം വഴി പത്തനംതിട്ടയ്ക്ക് പോവുകയാണെന്ന് പറഞ്ഞ തൃപ്തി ദേശായിയും സംഘവും എറണാകുളം കമ്മീഷണര്‍ ഓഫീസില്‍ എത്തുമെന്ന വിവരം എങ്ങനെ അറിഞ്ഞെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ ബിജെപി നേതാക്കൾക്ക് സാധിച്ചില്ല.
 
സംഘം കമ്മീഷണര്‍ ഓഫീസില്‍ എത്തുമെന്ന് ആലുവ റൂറല്‍ എസ്.പിക്കു പോലും അറിയുമായിരുന്നില്ല. ആദ്യം അതൊക്കെയറിയാന്‍ തങ്ങള്‍ക്ക് സംവിധാനം ഉണ്ടെന്ന് പറഞ്ഞ ഇവർ പിന്നീട് ഏതോ ചാനല്‍ വഴിയാണ് വിവരമറിഞ്ഞതെന്ന് നിലപാട് മാറ്റി. അതേസമയം, വിവരം അറിഞ്ഞ ശേഷം മാധ്യമങ്ങൾ എത്തുന്നതിനു മുന്നേ കമ്മീഷണർ ഓഫീസിൽ എത്തിയതും വാർത്ത ആദ്യം കവർ ചെയ്തതും ജനം ടിവി ആണ്. 
 
തൃപ്തി ദേശായിയുടെ വരവിനു പിന്നില്‍ ശബരിമല തീര്‍ത്ഥാടനം അലങ്കോലപ്പെടുത്താനുള്ള ഗൂഢാലോചന ഉണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ശബരിമലയിലെ സമാധാനപരമായ തീര്‍ത്ഥാടന കാലത്തെ അലങ്കോലപ്പെടുത്താന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ശബരിമല വിഷയം ഉയർത്തി കേരളത്തിലെ സമാധാനം തകർക്കുകയണ് ബിജെപിയുടെ ലക്ഷ്യമെന്നും അതിനാൽ ഇക്കൂട്ടർ തൃപ്തിയെ ആയുധമാക്കുകയാണെന്നും സോഷ്യൽ മീഡിയ ആരോപിക്കുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

കളമശ്ശേരിയില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; രോഗം സ്ഥിരീകരിച്ചത് നാല്‍പതിലധികം പേര്‍ക്ക്

അംബേദ്കറോട് ചിലർക്ക് അലർജി, നമുക്ക് അങ്ങനെയല്ല, സന്തോഷത്തോടെ ഉച്ചരിക്കാം: അമിത് ഷായ്ക്കെതിരെ വിജയ്

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചു

ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണം ബാങ്കിലേക്ക്; പ്രതിവര്‍ഷം പലിശയായി ലഭിക്കുന്നത് 10കോടിയോളം രൂപ

ആന എഴുന്നെള്ളിപ്പിന് നിയന്ത്രണങ്ങള്‍: ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

അടുത്ത ലേഖനം
Show comments