കത്വവ പെണ്‍കുട്ടിക്ക് പിന്തുണച്ച അറിയിച്ച കരീനയ്ക്ക് നേരെ ഹിന്ദു സൈബര്‍ ആക്രമണം
കരീനയ്ക്ക് ഇത് പറയാനുള്ള അവകാശമില്ല!
Publish Date: Tue, 17 Apr 2018 (11:14 IST)
Updated Date: Tue, 17 Apr 2018 (11:15 IST)
കത്വയില്‍ എട്ടു വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധമറിയിച്ച് പ്രമുഖര്‍ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അക്കൂട്ടത്തില്‍ ബോളിവുഡിന്റെ സ്വന്തം കരീന കപൂറും ഉണ്ടായിരുന്നു. എന്നാല്‍, കരീനയ്ക്കെതിരെ സൈബര്‍ ആക്രമണമാണ് അരങ്ങേറിയത്.
ഒരു മുസ്ലിം മതക്കാരനെ വിവാഹം കഴിക്കുകയും മകനു തൈമൂര്‍ എന്നു ക്രൂരനായ മുസ്ലീം ചക്രവര്‍ത്തിയുടെ പേരിടുകയും ചെയ്ത നിങ്ങള്‍ക്കു സ്വയം ലജ്ജ തോന്നണം എന്നു പറഞ്ഞായിരുന്നു കരീനയുടെ പോസ്റ്റിനു താഴെ ഹര്‍ഷ വര്‍ധന്‍ എന്നയാളുടെ കമന്റ്.
I AM HINDUSTAN
I AM ASHAMED#JUSTICEFOROURCHILD8 YEARS OLD GANGRAPED!MUDERED IN DEVISTAN TEMPLE
എന്ന ബാനര്‍ ഉയര്‍ത്തിപ്പിടിച്ചാണു കരീനയും സോഷില്‍ മീഡിയ കാമ്പയിന്റെ ഭാഗമായത്.