Select Your Language

Notifications

webdunia
webdunia
webdunia
webdunia

മത്സ്യത്തൊഴിലാളികളെ ആദരിക്കും, അവരാണ് കേരളത്തിന്റെ സൈന്യം: മുഖ്യമന്ത്രി

രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളികള്‍ക്ക് ഓഗസ്റ്റ് 29ന് തിരുവനന്തപുരത്ത്

മത്സ്യത്തൊഴിലാളികളെ ആദരിക്കും, അവരാണ് കേരളത്തിന്റെ സൈന്യം: മുഖ്യമന്ത്രി
തിരുവനന്തപുരം , ചൊവ്വ, 21 ഓഗസ്റ്റ് 2018 (08:03 IST)
കേരളം നേരിട്ട പ്രളയദുരിതത്തിൽ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയ മത്സ്യത്തൊഴിലാളികളെ ആദരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളികള്‍ക്ക് ഓഗസ്റ്റ് 29ന് തിരുവനന്തപുരത്ത് ആദരം നൽകുമെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു. 
 
രക്ഷാപ്രവർത്തനത്തിൽ യുവജനങ്ങളും വലിയ പങ്ക് വഹിക്കുന്നുണ്ട്. നമ്മുടെ യുവത്വം മനുഷ്യത്വത്തിന്റെ പാതയിലാണെന്നാണ് ഇതു കാണിക്കുന്നത്. മോട്ടോർ വാഹന തൊഴിലാളികളും രക്ഷാപ്രവര്‍ത്തനങ്ങളുമായി സഹകരിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 
 
നേരത്തേ, മത്സ്യത്തൊഴിലാളികളാണ് കേരളത്തിന്റെ സൈന്യമെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചിരുന്നു. മത്സ്യത്തൊഴിലാളികൾക്ക് ഒരാൾക്ക് 3000 രൂപ വീതം നൽകുമെന്നും രക്ഷാപ്രവർത്തനത്തിനിടെ കേടുപാടുകൾ വന്ന അവരുടെ ബോട്ടുകൾ പുതുക്കി പണിയാനുള്ള സംവിധാനങ്ങൾ ചെയ്തു നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതിനു പിന്നാലെ മത്സ്യത്തൊഴിലാളികളെ ആദരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുദ്ധമൊഴിഞ്ഞ യുദ്ധക്കളമായി ചെങ്ങന്നൂർ; പ്രളയമേഖലയിൽ ഇനിയും 30,000 പേർ