Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെവിൻ വധക്കേസ്; മുഖ്യസൂത്രധാര നീനുവിന്റെ അമ്മ, അന്ന് അവിടെ സംഭവിച്ചത് വിശ്വസിക്കാനാകാത്ത കാര്യമെന്ന് പ്രധാന സാക്ഷി

നീനുവിനേയും ഇല്ലാതാക്കുമെന്ന് രഹ്ന പറഞ്ഞു

കെവിൻ
, വെള്ളി, 29 ജൂണ്‍ 2018 (14:42 IST)
കെവിന്‍ വധക്കേസില്‍ നിർണായക വെളിപ്പെടുത്തലുമായി പ്രധാന സാക്ഷി അനീഷ്. കെവിനെ ഇല്ലാതാക്കുന്നതിന് മുൻ‌പന്തിയിൽ നിന്നത് നീനുവിന്റെ അമ്മ രഹ്‌ന ആയിരുന്നുവെന്ന് കെവിന്റെ അടുത്ത ബന്ധുവായ അനീഷ് മനോരമ ന്യൂസിനോട് പ്രതികരിച്ചു.
 
കെവിനെയും നീനുവിനെയും വകവരുത്തുമെന്നു കേസിലെ പ്രതി നിയാസിനോടൊപ്പമെത്തി രഹ്ന പരസ്യമായി പ്രഖ്യാപിച്ചിരുന്നു. തെളിവുകളുണ്ടായിട്ടും രഹ്നയെ പ്രതിയാക്കാത്തതു കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണെന്നും അനീഷ് ആരോപിക്കുന്നു.  
 
കെവിന്‍ കൊല്ലപ്പെട്ട് ഒരു മാസം കഴിഞ്ഞിട്ടും കേസിൽ നീനുവിന്‍റെ മാതാവ് രഹ്നയെ പൊലീസ് ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. ഗൂഢാലോചനയില്‍ രഹ്നയ്ക്കു പങ്കുണ്ടെന്ന് അന്വേഷണത്തിന്‍റെ ആദ്യഘട്ടത്തില്‍ തന്നെ സൂചന ലഭിച്ചു. പക്ഷേ പിന്നീട് രഹ്നയെ പൊലീസ് ഒഴിവാക്കുകയായിരുന്നു.  
 
പ്രതിഭാഗം ആവശ്യപ്പെട്ടതുപോലെ നുണപരിശോധനയ്ക്കു തയാറാണെന്നും അനീഷ് വ്യക്തമാക്കി. അനീഷിനെയും കെവിന്‍റെ മറ്റു സുഹൃത്തുക്കളെയും അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യു ജി സി നിർത്തലാക്കാനുള്ള ബി ജെ പിയുടെ നീക്കം കാവിവൽകരണത്തിന്റെ ഭാഗം, മറ്റൊരു ലക്ഷ്യം വാണിജ്യവൽക്കരണവും: മുഖ്യമന്ത്രി