Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഇതേ അവസ്ഥ തന്നെയാണ് അന്ന് മമ്മൂട്ടിയ്‌ക്കും ഉണ്ടായത്; മോഹന്‍ലാലും നില്‍ക്കില്ലെന്ന് പറഞ്ഞതാണ്'

'ഇതേ അവസ്ഥ തന്നെയാണ് അന്ന് മമ്മൂട്ടിയ്‌ക്കും ഉണ്ടായത്; മോഹന്‍ലാലും നില്‍ക്കില്ലെന്ന് പറഞ്ഞതാണ്'

ലിബർട്ടി ബഷീർ
, ബുധന്‍, 17 ഒക്‌ടോബര്‍ 2018 (11:11 IST)
താരസംഘടനയായ അമ്മയും ഡബ്ല്യൂസിസിയും തമ്മിലുള്ള താരയുദ്ധം തുടരുമ്പോൾ കൂടുതൽ വെളിപ്പെടുത്തലുകളുമായി ലിബർട്ടി ബഷീർ രംഗത്ത്. 'അമ്മ'യിലെ പ്രശ്‌നങ്ങൾക്കെല്ലാം കാരണം സിദ്ദിഖ്, ഗണേഷ് കുമാർ‍, മുകേഷ് തുടങ്ങിയ നാലഞ്ചു പേരാണെന്ന് ലിബര്‍ട്ടി ബഷീര്‍ പറയുന്നു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് ലിബർട്ടി ബഷീർ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കിയത്.
 
'തുടക്കം മുതലേയുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം ഈ നാലഞ്ച് ആള്‍ക്കാരാണ്. ഇന്നസെന്റേട്ടന്‍ അതൊരു വിധത്തില്‍ കൊണ്ടുപോയി. മോഹന്‍ലാല്‍ വന്നപ്പോള്‍ ഇതില്‍ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിച്ചു. മോഹന്‍ലാലിനേയും സമ്മര്‍ദ്ദത്തില്‍ ആക്കുന്നത് ഈ നാലഞ്ച് ആള്‍ക്കാരാണെന്നും' ലിബര്‍ട്ടി ബഷീര്‍ പറയുന്നു.
 
ദിലീപിനോടുള്ള വിധേയത്വം 'അമ്മ'യെ കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും ഇങ്ങനെ പോയാൽ മോഹൻലാൽ പ്രസിഡന്റ് സ്ഥാനം രാജിവെക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ദിലീപിന് വേണ്ടി വാദിക്കുമ്പോഴാണ് മോഹൻലാൽ അവിടെ നിസ്സാരനായി പോകുന്നത്. മോഹന്‍ലാല്‍ ഒരു സംഘടനയുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ടെങ്കില്‍ അത് നല്ല രീതിയില്‍ കൊണ്ട് പോകണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ്. മോഹന്‍ലാൽ ഇങ്ങനെയുള്ള ഒരു വൃത്തികേടിന് കൂട്ടുനില്‍ക്കില്ല.
 
'ഇങ്ങനെയാണ് പോകുന്നതെങ്കിൽ ചിലപ്പോള്‍ അയാള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ രാജിവവെച്ചെന്ന് വരും. ഇതേ അവസ്ഥ തന്നെയാണ് മമ്മൂട്ടിക്കും ഉണ്ടായത്. രണ്ട് വര്‍ഷം മമ്മൂട്ടി ആ സംഘടനയില്‍ നിന്നു. മമ്മൂട്ടി എന്ന വ്യക്തിയെ ജാതി പറഞ്ഞ് വരെ അന്ന് ആക്ഷേപിച്ചു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ന് സംഘടനയില്‍ സാധാരണ മെമ്പര്‍ഷിപ്പുമായി അയാള്‍ നില്‍ക്കുന്നത്. പല ഓഫറുകളും വന്നിട്ടും മമ്മൂട്ടി സ്വീകരിച്ചില്ല. അന്ന് സ്വയം തടി രക്ഷപ്പെടുത്തിയതാണ്. മോഹന്‍ലാലും നില്‍ക്കില്ലെന്ന് പറഞ്ഞതാണ്. പക്ഷേ മോഹന്‍ലാല്‍ ഇതില്‍ പെട്ടുപോയി, അദ്ദേഹത്തിന് ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്'. ലിബര്‍ട്ടി ബഷീര്‍ പറയുന്നു.
 
'താനെന്നും ഡബ്ല്യൂസിസിയിലെ അംഗങ്ങള്‍ക്കൊപ്പമാണെന്നും ഇനിയും തുറന്നുപറച്ചിലുകള്‍ വരാനുണ്ടെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു.  എന്റെ അഭിപ്രായത്തില്‍ പല മോശം അനുഭവങ്ങളും 'അമ്മ'യിലെ വനിതാ പ്രവര്‍ത്തകര്‍ക്ക് ഉണ്ടായിട്ടുണ്ട്. അതൊക്കെ നടക്കുന്നതാണ്. ഇനിയും പുതിയ പുതിയ ആരോപണങ്ങള്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലൈംഗികാരോപണങ്ങള്‍ ഉന്നയിച്ചതിനു പിന്നാലെ ഷമിയുടെ ഭാര്യ കോണ്‍ഗ്രസില്‍ ചേര്‍ന്നു