Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആയിരം തെരഞ്ഞെടുപ്പിൽ തോറ്റാലും കേരളത്തെ ഇരുട്ടിലേക്ക് നയിക്കുന്ന നിലപാടെടുക്കില്ല: എം സ്വരാജ്

കലക്കവെള്ളത്തിൽ മീൻ പിടിക്കാനാണ് കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നത്: എം സ്വരാജ്

ആയിരം തെരഞ്ഞെടുപ്പിൽ തോറ്റാലും കേരളത്തെ ഇരുട്ടിലേക്ക് നയിക്കുന്ന നിലപാടെടുക്കില്ല: എം സ്വരാജ്
, ബുധന്‍, 10 ഒക്‌ടോബര്‍ 2018 (08:42 IST)
ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന സുപ്രീം കോടതി വിധിയെ മുൻ‌നിർത്തി സർക്കാരിനെതിരെയാണ് കോൺഗ്രസും ബിജെപിയും സമരങ്ങളും പ്രതിഷേധങ്ങളും നടത്തുന്നത്. കോടതി വിധി വിവാദമാക്കി കലങ്ങിയ വെള്ളത്തില്‍ മീന്‍ പിടിക്കാമോ എന്നാണ് കോണ്‍ഗ്രസും ബിജെപിയും നോക്കുന്നതെന്ന് എം സ്വരാജ് എംഎല്‍എ.
 
ശബരിമല വിധിയുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന പ്രതിഷേധങ്ങളെ അപകടമായി കാണേണ്ടതില്ലെന്നും സ്വരാജ് വ്യക്തമാക്കി. ഒന്നല്ല, ആയിരം തെരഞ്ഞെടുപ്പുകളില്‍ തോറ്റാലും കേരളത്തെ ഇരുട്ടിലേക്കു നയിക്കുന്ന ഒരു നിലപാടിനെ പിന്തുണയ്ക്കില്ലെന്നും സ്വരാജ് അറിയിച്ചു.
 
സാമൂഹിക മാറ്റങ്ങളുടെ ഭാഗമാണ് കോടതി വിധി. ആചാരങ്ങള്‍ മാറുന്ന എല്ലാ സാഹചര്യത്തിലും എതിര്‍പ്പുകള്‍ ഉണ്ടായിട്ടുണ്ട്. അതു സ്വാഭാവികമാണ്. മഹാരാഷ്ട്രയില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഒരു നിലപാടും കേരളത്തില്‍ മറ്റൊരു നിലപാടുമാണുള്ളത്. വോട്ടിനു വേണ്ടിയാണ് ഇവിടെ നവോത്ഥാന മൂല്യങ്ങളെ ഒറ്റുകൊടുക്കുന്നതെന്നും സ്വരാജ് ആരോപിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുപിയിലെ റായ്ബറേലിയിൽ ട്രെയിൻ പാളംതെറ്റി: അഞ്ചു മരണം, നിരവധി പേർക്കു പരുക്ക്