മുംബൈ; സിഗരറ്റ്, ബിഡി ഉൾപ്പടെയുള്ള പുകയില ഉത്പന്നങ്ങളുടെ ചില്ലറ വിൽപ്പന നിരോധിച്ച് മഹാരാഷ്ട്ര സർക്കാർ. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരം ഒരു നടപടി. പുതിയ നിയമപ്രകാരം. സിഗരറ്റ് ഉൾപ്പടെയുള്ള പുകയില ഉൾപ്പനങ്ങൾ പാക്കറ്റുകളായി മാത്രമേ വാങ്ങാനാകു. അതായത് ഒരു സിഗരറ്റായി മാത്രം വാങ്ങാനാകില്ല. ഒരു പാക്കറ്റ് വാങ്ങേണ്ടിവരും. മഹാരഷ്ട്ര പൊതുജനാരോഗ്യ വകുപ്പ് വ്യാഴാഴ്ച ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കി.
സിഗററ്റ് ഉൾപ്പടെയുള്ള പുകയില ഉല്‍പ്പന്നങ്ങളുടെ ചില്ലറവില്‍പ്പന സംസ്ഥാനത്ത് വര്‍ധിച്ച പശ്ചാത്തലത്തിൽ ആളുകളെ പുകവലിയുടെ ദോഷത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിനായുള്ള പരിപാടിയുടെ ഭാഗമായാണ് ചില്ലറ വിൽപ്പനയിൽ നിരോധനം കൊണ്ടുവന്നിരിയ്കുന്നത്. ഒരു പാക്കറ്റ് വങ്ങുന്നറ്റിന് വലിയ വില നൽകേണ്ടി വരും എന്നതിനാൽ യുവാക്കളിൽ ഉൾപ്പടെ പുകവലി കുറയും എന്ന നിഗമനത്തിലാണ് പുതിയ നീക്കം.