Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചിമ്പുവിനെ ഒന്നുമല്ലാതാക്കാൻ ശ്രമിക്കുന്നത് ധനുഷ്? - നടന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ചിമ്പുവിനെ ഒന്നുമല്ലാതാക്കാൻ ശ്രമിക്കുന്നത് ധനുഷ്? - നടന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
, ചൊവ്വ, 29 ജനുവരി 2019 (09:45 IST)
തമിഴിലെ വിവാദതാരമാണ് ചിമ്പു. താരം തൊടുന്നതെല്ലാം വിവാദമായി മാറുകയാണ് പതിവ്. സെറ്റില്‍ വഴക്കുണ്ടാക്കുക, നേരം വൈകി വരിക തുടങ്ങി സിമ്പുവിനെതിരേ സംവിധായകരും ഒട്ടനവധി ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. തന്നെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നായിരുന്നു ചിമ്പു പറഞ്ഞത്.
 
എന്നാൽ, ഇപ്പോൾ ആരാണ് ചിമ്പുവിനെതിരെ കളിക്കുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സഹപ്രവർത്തകനും നടനുമായ മഹത്. സിമ്പുവിനെ അടിച്ചമര്‍ത്താന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ധനുഷ് എന്നായിരുന്ന മഹത് നല്‍കിയ ഉത്തരം. 
 
എന്നാൽ, തന്റെ ഉത്തരം ഏറെ കോളിളക്കം ഉണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞ മഹത് പെട്ടന്ന് തന്നെ വാക്ക് മാറ്റിപ്പറയുകയായിരുന്നു. ധനുഷ് തിരക്കുള്ള നടനാണെന്നും സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍ ധനുഷിന്റെ പേരില്‍ സിമ്പുവിനെ പരിഹസിക്കുന്നുവെന്നുമാണ് താന്‍ ഉദ്ദേശിച്ചതെന്ന് മഹത് പറഞ്ഞു.
 
എന്നാൽ, മഹതിന്റെ വാക്കുകൾ ചിമ്പുവിന്റെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. കഴിഞ്ഞ വർഷം റിലീസ് ചെയ്ത വെട്രിമാരന്‍ ചിത്രം വടചെന്നൈയില്‍ നായകവേഷം ചെയ്യാന്‍ ആദ്യം പരിഗണിച്ചത് ചിമ്പുവിനെയായിരുന്നു. എന്നാല്‍ അത് നടക്കാതെ വരികയും അവസാനം ആ കഥാപാത്രം ധനുഷിൽ എത്തിച്ചേരുകയും ചെയ്തു. ഇതെല്ലാം കൂട്ടിച്ചേർത്ത് വായിക്കുമ്പോൾ മഹത് പറഞ്ഞത് സത്യമാണെന്നാണ് ചിമ്പുവിന്റെ ആരാധകർ പറയുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോടതിക്ക് സേർച്ച് മെമ്മോ നൽകി, ജനറൽ ഡയറിയിലും എഴുതി; റെയ്ഡിൽ ചൈത്ര ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് റിപ്പോർട്ട്