Select Your Language

Notifications

webdunia
webdunia
webdunia
webdunia

വ്യാജ വാർത്തകളെ സത്യമാക്കി കാണിക്കരുത്, മാധ്യമങ്ങൾ ശ്രദ്ധിക്കണം; പ്രേക്ഷകരെ ജാഗ്രതപ്പെടുത്തേണ്ട കടമ മാധ്യമങ്ങൾക്കുണ്ടെന്ന് മമ്മൂട്ടി

സത്യത്തെ അസത്യമാക്കാനും അസത്യത്തെ സത്യമാക്കാനും കഴിയുന്ന കാലം, പ്രേക്ഷകരെ ജാഗ്രതപ്പെടുത്തേണ്ട കടമ മാധ്യമങ്ങൾക്കുണ്ട്: മമ്മൂട്ടി

വ്യാജ വാർത്തകളെ സത്യമാക്കി കാണിക്കരുത്, മാധ്യമങ്ങൾ ശ്രദ്ധിക്കണം; പ്രേക്ഷകരെ ജാഗ്രതപ്പെടുത്തേണ്ട കടമ മാധ്യമങ്ങൾക്കുണ്ടെന്ന് മമ്മൂട്ടി
, ശനി, 18 മെയ് 2019 (11:02 IST)
സത്യത്തെ അസത്യമാക്കാനും അസത്യത്തെ സത്യമാക്കാനും ക‍ഴിയുന്ന കാലത്ത് പ്രേക്ഷകരെ ജാഗ്രതപ്പെടുത്തേണ്ട കടമയും മാധ്യമങ്ങൾക്കുണ്ടെന്ന് മമ്മൂട്ടി. പീപ്പിൾ ന്യൂസ് കൈരളി ന്യൂസ് എന്ന് പുനര്‍നാമകരണം ചെയ്ത ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
മാറുന്ന വാര്‍ത്താലോകത്തെ പറ്റിയുളള ജോണ്‍ ബ്രിട്ടാസിന്‍റെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മമ്മൂട്ടി. ‘വ്യാജ വാർത്തകളെ സത്യമായി റിപ്പോർട്ട് ചെയ്യരുത്. അത് വ്യാജ വാർത്തയാണെന്ന് ആളുകളിലേക്കെത്തിക്കണം. പ്രേക്ഷകരെ ജാഗ്രതപ്പെടുത്തേണ്ട കടമ മാധ്യമങ്ങൾക്കുണ്ട്. അസത്യത്തെ സത്യമായി കാണിക്കുമ്പോൾ ചരിത്രം തന്നെ മാറിപ്പോകുന്നു’- മമ്മൂട്ടി പറഞ്ഞു.
 
കൊച്ചിയിൽ നടന്ന ചടങ്ങിൽ പത്മശ്രീ ഭരത് മമ്മൂട്ടി ചാനലിന്‍റെ പുനർനാമകരണം നിർവഹിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ആദ്യം സർട്ടിഫിക്കറ്റ് കൊണ്ടുവാ, എന്നിട്ട് മതി കല്യാണം’- പുതിയ നിയമം പാരയാകുമോ?