‘മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒരിക്കലും മറക്കാനാവില്ല ഈ മനുഷ്യനെ‘

ചിപ്പി പീലിപ്പോസ്
ബുധന്‍, 29 ജനുവരി 2020 (11:27 IST)
പ്രൊഡക്ഷന്‍ കണ്ട്രോളര്‍ കെ.ആര്‍ ഷണ്‍മുഖം അന്തരിച്ചു. ചൊവ്വാഴച ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. നിരവധി സിനിമകളിൽ ഷൺ‌മുഖം പ്രവർത്തിച്ചിട്ടുണ്ട്. കെ.ആര്‍ ഷണ്‍മുഖത്തെ കുറിച്ച് തിരക്കഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായ രാജേഷ് കെ. നാരായണ്‍ പങ്കുവച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. 
 
നിര്‍മ്മാതാവിനു വേണ്ടി സംസാരിച്ചു ഏതു സൂപ്പര്‍ താരത്തെയും വരുതിക്കു നിര്‍ത്തിയ വ്യക്തിത്വമാണ് കെ.ആര്‍ ഷണ്‍മുഖം എന്നാണ് കുറിപ്പില്‍ പറയുന്നത്. മോഹൻലാലിനും മമ്മൂട്ടിക്കുമൊന്നും ഒരിക്കലും മറക്കാനാകാത്ത വ്യക്തി കൂടിയാണ് ഷൺ‌മുഖം. 
 
ഫെയ്‌സ്ബുക്ക് പോസ്റ്റ്:
 
തേങ്ങാപ്പട്ടണം എന്ന തമിഴ് കേരള അതിര്‍ത്തി ഗ്രാമത്തില്‍ നിന്നും മലയാള സിനിമലോകത്തിലേക്ക് എത്തിയ നെഞ്ചുറപ്പും …..തന്‍പോരിമയും…. ഉണ്ടായിരുന്ന നിര്‍മ്മാണ കാര്യദര്‍ശ്ശി…..
വാണിജ്യ സിനിമയില്‍ നിര്‍മ്മാതാവ് ആണ് അവസാനവാക്കെന്നു വിശ്വസിച്ചിരുന്ന…. നിര്‍മ്മാതാവിനു വേണ്ടി സംസാരിച്ചു ഏതു നായക നടനെയും വരുതിക്കു നിര്‍ത്തിയ വ്യക്തിത്വം….
തന്റെ വാക്കുകള്‍ ക്ക് മൂല്യം ഉണ്ടായിരുന്ന കാലത്തോളം മാത്രം സിനിമയില്‍ പ്രവര്‍ത്തിച്ച ….മാറുന്ന സാഹചര്യങ്ങളെ മുന്‍കൂട്ടി അറിഞ്ഞ സിനിമാ സ്‌നേഹി….
നാലു വര്‍ഷ ത്തോളംഅണ്ണനും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്….. പ്രായവും അനുഭവും കൊണ്ട് ഒരുപാട് അറിവുകള്‍ ….പങ്കുവെച്ചിരുന്നു…..ജീവിതനുഭവങ്ങള്‍…എഴുതാം എന്ന് പറഞ്ഞപ്പോഴൊക്കെ ഒരു ചിരിയോടെ ….ഞാന്‍ എന്റെ തൊഴില്‍ ചെയ്തു…..അതിനപ്പുറം ഒന്നും രേഖപ്പെടുത്താന്‍ ഇല്ല എന്ന് പറഞ്ഞ…… നിഷ്‌കളങ്കനായ ഗ്രാമീണന്‍….
. മമ്മൂട്ടിക്കും മോഹന്‍ലാലിനും.. മറക്കാനാവില്ല. ഈ മനുഷ്യനെ….
ഷണ്മുഖനണ്ണന്‍ ആരായിരുന്നു എന്ന് വ്യക്തമായി അറിയാവുന്നവരില്‍ രണ്ടുപേരാണവര്‍….
.ഇനി മലയാള സിനിമയില്‍ ഒരു ഷണ്മുഖനണ്ണന്‍ ഉണ്ടാകില്ല……
വാക്കുകള്‍ കൊണ്ട് സൂപ്പര്‍ സ്റ്റാറുകളെ നിയന്ത്രിക്കാന്‍ മറ്റാര്‍ക്കാണു കഴിയുക…….?.
 
പ്രണാമം….മലയാള സിനിമയിലെ എക്കാലത്തെയും വിലയുള്ള വാക്കുകള്‍ക്ക്……

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊച്ചിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; സ്ഥലമുടമ അറസ്റ്റില്‍

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്

ചെങ്കോട്ട സ്‌ഫോടനം: അറസ്റ്റിലായവര്‍ ബോംബുണ്ടാക്കാന്‍ ഉപയോഗിച്ച മെഷീനുകള്‍ കണ്ടെത്തി

വോട്ടെടുപ്പിനു മുന്‍പ് 15 സീറ്റുകളില്‍ എല്‍ഡിഎഫിനു ജയം; എതിര്‍ സ്ഥാനാര്‍ഥികളില്ല, കണ്ണൂരില്‍ ആറ് സീറ്റ്

ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി

അടുത്ത ലേഖനം
Show comments