Select Your Language

Notifications

webdunia
webdunia
webdunia
webdunia

നന്മ നിറഞ്ഞ മനുഷ്യൻ, ആരുമറിയാതെ കഴിഞ്ഞ 25 വർഷത്തിനിടെ മമ്മൂട്ടി ചെയ്യുന്നത്: ബിഷപ്പിന്റെ പ്രസംഗം ഏറ്റെടുത്ത് ആരാധകർ

കഴിഞ്ഞ 25 വർഷത്തിനിടയിൽ മമ്മൂട്ടി ചെയ്ത 10 കാര്യങ്ങൾ !

നന്മ നിറഞ്ഞ മനുഷ്യൻ, ആരുമറിയാതെ കഴിഞ്ഞ 25 വർഷത്തിനിടെ മമ്മൂട്ടി ചെയ്യുന്നത്: ബിഷപ്പിന്റെ പ്രസംഗം ഏറ്റെടുത്ത് ആരാധകർ
, തിങ്കള്‍, 11 മാര്‍ച്ച് 2019 (09:44 IST)
മമ്മൂട്ടിലെ നടനെ മാത്രമല്ല അദ്ദേഹത്തിനുള്ളിലെ നന്മ നിറഞ്ഞ, സാമൂഹ്യ പ്രതിബന്ധതയുള്ള മനുഷ്യനേയും മലയാളികൾക്ക് ഏറെ ഇഷ്ടമാണ്. സിനിമകളിലെ അഭിനയത്തിലൂടെ മാത്രം ഒതുങ്ങി നിൽക്കേണ്ടുന്ന ഒരു മനുഷ്യൻ മാത്രമല്ല മമ്മൂട്ടി. അദ്ദേഹം ചെയ്ത കാരുണ്യ പ്രവർത്തികൾ ഒരുപാടുണ്ട്. 
 
മമ്മൂട്ടിയെന്ന നന്മ നിറഞ്ഞ മനുഷ്യനെ കുറിച്ചുള്ള മലങ്കര ക്രിസ്ത്യൻ ഓർത്തഡോക്സ് ബിഷപ്പ് ആയ മാത്യൂസ് മാർ സേവേറിയോസിന്റെ തുറന്നുപറച്ചിലാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നത്. ജീവകാരുണ്യപ്രവർത്തനങ്ങളിലും സാമൂഹികവിഷയങ്ങളിലും കഴിഞ്ഞ 25  വർഷങ്ങളായി ആരുമറിയാതെ അദ്ദേഹം നടത്തിവരുന്ന പ്രവർത്തനങ്ങളെ കുറിച്ചാണ് വീഡിയോയിൽ പറയുന്നത്.  
 
ബിഷപ്പിന്റെ വാക്കുകളില്‍ വിരിയുന്ന മമ്മൂട്ടി ഇങ്ങനെ: ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയ ആളാണെന്ന് പ്രത്യേകം പറയേണ്ടതില്ല. പകരക്കാരനില്ലാത്ത കലാകാരനാണ്. എന്നാലും അദ്ദേഹത്തെ കുറിച്ച് പലർക്കും അറിയാത്ത ചില കാര്യങ്ങളുണ്ട്. 
 
25 വർഷങ്ങൾക്ക് മുൻപ് പെയിൻ ആന്റ് പാലിയേറ്റീവ് എന്ന സംഘടന പ്രവർത്തനം ആരംഭിച്ചത് 25 ലക്ഷം രൂപ കൊണ്ടായിരുന്നു. തിയറ്ററിലെത്തി പണം കൊടുത്ത് സിനിമ കണ്ട് വിജയിപ്പിക്കുന്ന സാധാരണക്കാരന് അതിന്റെ ഒരു വിഹിതം എങ്ങനെ മടക്കി നൽകാം എന്ന ചിന്ത കണ്ണീരുപൊഴിക്കുന്നവന് ഒപ്പം നിൽക്കാൻ പ്രേരിപ്പിച്ചു. 
 
വിവിധ ഘട്ടങ്ങളിലായി ഒട്ടേറെ പേർക്ക് ശസ്ത്രക്രിയയ്ക്ക് ആവശ്യമായ പണം നൽകി സംഘടന ഒപ്പം നിന്നു. പിന്നീട് കാഴ്ച എന്ന പദ്ധതി ആവിഷ്കരിക്കുകയും പതിനായിരത്തിലേറെ പേർക്ക് സൗജന്യമായി ശസ്ത്രക്രിയ നടത്തിക്കൊടുക്കുകയും ചെയ്തു. 2005ലായിരുന്നു അതിന്റെ തുടക്കം. 
 
2008ലാണ് അടുത്ത പദ്ധതി ആരംഭിച്ചറ്റ്. ഹൃദയസംബന്ധമായ അസുഖങ്ങളാൽ വലയുന്നവർക്ക് കൈത്താങ്ങായി ഹൃദയസ്പർശം എന്ന പേരിൽ 673 കുഞ്ഞുങ്ങൾക്കും 170ലേറെ മുതിർന്നവർക്കും സൗജന്യമായി ഓപ്പറേഷൻ നടത്തിക്കൊടുത്തു. ജീവന്റെ നിലനിൽപ്പിന് മാത്രമല്ല ജീവിതങ്ങൾക്ക് വേണ്ടിയും അദ്ദേഹം ഒട്ടേറെ പദ്ധതികൾ നടപ്പാക്കി. ഒരുപാട് കുരുന്നുകളെ അദ്ദേഹം ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നു. 
 
വിദ്യാമൃതം എന്ന പദ്ധതിയിലൂടെയും പ്ലസ്ടു പാസായ നിർന്ധനരായ വിദ്യാർത്ഥികൾക്ക് തുടർപഠനം സാധ്യമാക്കി. ആദിവാസികൾ അടക്കമുള്ള കുട്ടികൾക്ക് പഠിക്കാനുള്ള എല്ലാ സഹായവും അദ്ദേഹം നൽകുന്നുണ്ട്. ഇത്തരത്തിൽ എൻജനിയറിങും നഴ്സിങ്ങും അടക്കം പഠിച്ചിറങ്ങിയ വിദ്യാർഥികൾ ഇപ്പോൾ മികച്ച തൊഴിലിടങ്ങിൽ ജോലിചെയ്യുകയാണ്. 
 
മറ്റൊരു പദ്ധതി പൂർവ്വികം. ആദിവാസികുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നടപ്പിലാക്കുന്നു. വഴികാട്ടി പദ്ധതിയിലൂടെ മദ്യത്തിനും മയക്കുമരുന്നിനും ബോധവത്കരണം നടത്തിവരികയാണ്. പിന്നീട് ഇത്തരം പദ്ധതികളെല്ലാം കെയർ ആന്റെ ഷെയർ എന്ന ഒരു കുടയുടെ കീഴിലെത്തിച്ച് സജീവമായി മുന്നോട്ട് പോവുകയാണ്.  
 
മമ്മൂട്ടിയോട് എല്ലാ അവതാരകരും ചോദിക്കുന്ന ചോദ്യമാണ് ‘അദ്ദേഹത്തിന്റെ സൗന്ദര്യത്തിന്റെ ഹസ്യമെന്താണെന്ന്.‘. ഈ ചോദ്യത്തിനുള്ള ഉത്തരം പുരോഹിതൻ തന്നെ പറയുന്നുണ്ട്. ‘എത്ര തിരക്കായാലും ഏത് ബിഗ് ബജറ്റ് സിനിമയുടെ ഷൂട്ടിങ്ങിലായാലും ഒരു തവണ പോലും നിസ്കാരം മമ്മൂട്ടി മുടക്കാറില്ല. ആ വിശ്വാസത്തിന്റെ കരുത്താണ് മമ്മൂട്ടിയുടെ കരുത്തുമെന്ന് ഈ പുരോഹിതൻ പറഞ്ഞപ്പോൾ മമ്മൂട്ടിയും വേദിയിലിരുന്നു അദ്ദേഹത്തെ നോക്കി പുഞ്ചിരിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെസി വേണുഗോപാലിന്റെ പിന്മാറ്റം: കോൺഗ്രസിന് തിരിച്ചടി, പകരക്കാരന് വേണ്ടി തിരക്കിട്ട അന്വേഷണം