സാൾട്ട് ആന്റ് പെപ്പർ ലുക്കിലെത്തുന്ന കെ കെയെ സൂക്ഷിക്കണം? - സംവിധായകൻ പറയുന്നു
രണ്ട് വേഷങ്ങൾ മമ്മൂട്ടിക്കുണ്ട്...
Publish Date: Mon, 23 Apr 2018 (11:31 IST)
Updated Date: Mon, 23 Apr 2018 (11:33 IST)
നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന അങ്കിളിൽ മമ്മൂട്ടിക്ക് രണ്ട് വേഷങ്ങൾ ഉണ്ടെന്ന് സൂചന. അതിലൊന്നില്‍ സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലാണ് താരം എത്തുന്നത്. നെഗറ്റീവ് വേഷമാണോ പോസിറ്റീവാണോ മമ്മൂട്ടി ചെയ്യുന്ന കഥാപാത്രമെന്ന് പ്രേക്ഷകരാണ് തീരുമാനിക്കേണ്ടതെന്നാണ് സംവിധായകന്റെ മറുപടി.
എന്നാൽ, സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ എത്തുന്ന കെ കെയെ (മമ്മൂട്ടി) കുറച്ച് സൂക്ഷിക്കണമെന്നാണ് ചിത്രത്തിനോട് അടുത്ത വ്രത്തങ്ങൾ പറയുന്നത്. ഒരു മിഡില്‍ ക്ലാസ് കുടുംബം നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് അങ്കിളിന്റെ കഥാതന്തു.
നല്ല സിനിമകള്‍ ചെയ്യുന്നതിന് മമ്മൂട്ടിക്ക് പ്രതിഫലം ഒരു തടസമാകാറില്ല. ജോയ് മാത്യു തിരക്കഥയെഴുതി നിര്‍മ്മിക്കുന്ന ‘അങ്കിള്‍’ എന്ന ചിത്രത്തില്‍ പ്രതിഫലം വാങ്ങാതെയാണ് മമ്മൂട്ടി അഭിനയിച്ചത്. ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. റിലീസിന് മുന്നേ ചിത്രം വൻ ലാഭമാണ് സ്വന്തമാക്കിയിരിക്കുന്നത്.
സൂര്യ ടിവിയാണ് ചിത്രത്തിന്റെ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. തുക എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. സി ഐ എയില്‍ ദുല്‍ക്കറിന്‍റെ നായികയായിരുന്ന കാര്‍ത്തിക മുരളീധരനാണ് അങ്കിളിലെ നായിക.
അപർണ
Publish Date: Mon, 23 Apr 2018 (11:31 IST)
Updated Date: Mon, 23 Apr 2018 (11:33 IST)