ഭാര്യ പ്രസവിച്ചതറിഞ്ഞ് ആശുപത്രിയിലെത്തിയപ്പോൾ കയറ്റിയില്ല, ഡോക്ടറുടെ വേഷംകെട്ടി അകത്തുകടന്ന് ഭർത്താവ്

വെള്ളി, 2 ഓഗസ്റ്റ് 2019 (18:44 IST)
കോഴിക്കോട്: ഡോക്ടറുടെ വേഷത്തിൽ ആശുപത്രിക്കുള്ളിൽ കടന്ന യുവവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ പ്രസവിച്ചതറിഞ്ഞ് ആശുപത്രിയിലെത്തിയ ഭർത്താവിനെ സെക്യൂരിറ്റി ജീവനക്കാർ അകത്തുകടക്കാൻ അനുവദിച്ചില്ല. ഇതോടെ ഇയാൾ കോട്ടും സ്റ്റെതസ്‌കോപ്പും ധരിച്ചെത്തി സെക്യുരിറ്റി ജീവനക്കാരനെ കബളിപ്പിച്ച് ആശുപത്രിക്കുള്ളിൽ കയറുകയായിരുന്നു.
 
കോഴിക്കോട് കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് സംഭവം ഉണ്ടായത്. ആശുപത്രിയിൽ വൈകിട്ട് ആറുമണിക്ക് ശേഷം സന്ദർശകർക്ക് പ്രവേശനം ഇല്ല. ഭാര്യ പ്രസവിച്ചതറിഞ്ഞ് 31ന് രാത്രി ഏഴരയോടെയാണ് നൻമണ്ട സ്വദേശി ആശുപത്രിയിൽ എത്തിയത്. ഇയാളെ സുരക്ഷാ ജീവനക്കാർ തടയുകയായിരുന്നു.
 
ഇതോടെ മടങ്ങിപ്പോയ യുവാവ് കോട്ടും സ്റ്റെതസ്‌കോപ്പും, മാസ്കും ധരിച്ച് രാത്രി പതിനൊന്ന് മണിയോടെ ആശുപത്രിയിലെത്തി. ഇയാളെ സുരക്ഷാ ജീവനക്കാരൻ കടത്തിവിട്ടെങ്കിലും സംശയം തോന്നിയതോടെ മറ്റു ഡോക്ടർമരെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ ആശുപത്രിയിലെ ജീവനക്കാർ ചേർന്ന് യുവാവിനെ പിടികൂടുകയായിരുന്നു. ഇയാളെ പിന്നീട് കസബ പൊലീസിന് കൈമറി. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഭാര്യയെ പണയം വെച്ച് ചൂത് കളിച്ചു, തോറ്റു; യുവതിയെ ഭർത്താവിന്റെ സുഹൃത്തുക്കൾ കൂട്ടബലാത്സംഗം ചെയ്തു