Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാധാരണ രാഷ്ട്രീയക്കാരനും സ്റ്റേറ്റ്‌മാനും തമ്മിലുള വ്യത്യാസം: ശശി തരൂരിനെ പ്രശംസിച്ച് മിഥുൻ മാനുവൽ തോമസ്

സാധാരണ രാഷ്ട്രീയക്കാരനും സ്റ്റേറ്റ്‌മാനും തമ്മിലുള വ്യത്യാസം: ശശി തരൂരിനെ പ്രശംസിച്ച് മിഥുൻ മാനുവൽ തോമസ്
, വെള്ളി, 15 മെയ് 2020 (19:35 IST)
കൊവിഡ് കാലത്തെ പ്രവർത്തനങ്ങളുടെ പേരിൽ പല തവണ ശ്രദ്ധയാകർഷിച്ച രാഷ്ട്രീയ നേതാവാണ് കോൺഗ്രസ് എംപി ശശിതരൂർ. കൊവിഡിന്റെ പശ്ചാത്തലത്തിൽ യാതൊരു കക്ഷിരാഷ്ട്രീയവുമില്ലാതെ സർക്കാർ ശ്രമങ്ങൾക്ക് പിന്തുണയുമായി ശശിതരൂർ ഉണ്ടായിരുന്നു. കൂടാതെ കൊവിഡ് പരിശോധനയ്‌ക്കായി ഉപകരണങ്ങൾ എത്തിച്ചതടക്കം കയ്യടി നേടുന്ന പ്രവർത്തനമായിരുന്നു തരൂരിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇപ്പോളിതാ ശശി തരൂരിനെ പ്രശംസിച്ച് കൊണ്ട് ഗത്തെത്തിയിരിക്കുകയാണ് ആട്, അഞ്ചാം പാതിര എന്നീ ചിത്രങ്ങളുടെ സംവിധായകനായ മിഥുൻ മാനുവൽ തോമസ്.
 
കേരളത്തിന്റെ ആരോഗ്യ മന്ത്രിയെ റോക്ക് സ്റ്റാർ എന്ന് വിശേഷിപ്പിച്ച് രാജ്യാന്തര മാധ്യമമായ ഗാർഡിയനിൽ വന്ന ലേഖനം തരൂർ ട്വീറ്റ് ചെയ്‌തിരുന്നു.ഇത് പങ്കുവെച്ചു കൊണ്ടാണ് മിഥുന്റെ പ്രശംസ. വെറും രാഷ്ട്രീയക്കാരനും സ്റ്റേറ്റ്സ്മാനും തമ്മിലുള്ള വ്യത്യാസം.. !! ഈ കൊറോണക്കാലത്ത് ശൈലജ ടീച്ചറോളം ഇഷ്ടം തോന്നിയ ഒരാൾ എന്നാണ് മിഥുൻ ഫേസ്‌ബുക്കിൽ കുറിച്ചത്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് 16 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു