‘ഇനി മറച്ച് വെയ്ക്കാനൊന്നുമില്ല, ഉമ്മ തന്നതിനും കെട്ടിപ്പിടിച്ചതിനും കാരണമുണ്ട്‘- ശ്രീനിയോട് പേളി
‘വീട്ടിൽ പോയാൽ ഉറപ്പായിട്ടും എനിക്കിട്ട് കിട്ടും’- നെഞ്ചിടിപ്പോടെ പേളി മാണി
ബിഗ് ബോസ് മലയാളത്തിലെ പ്രണയ ജോഡികളാണ് പേളിയും ശ്രീനിയും. ഇഷ്ടത്തിലാണെന്നും ഒരുമിച്ച് ജീവിക്കാൻ ആഗ്രഹമുണ്ടെന്നും ഇരുവരും മോഹൻലാലിനോട് തുറന്നു പറഞ്ഞിരുന്നു. പക്ഷേ, ഇവരുടെ പ്രണയം ആത്മാർത്ഥമായാണോ അല്ലെയോ എന്ന് ഹൌസിനുള്ളിൽ ഉള്ളവർക്ക് തന്നെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
പ്രണയം എല്ലാവരുടേയും മുന്നിൽ തുറന്നു പറഞ്ഞുവെങ്കിലും ഇപ്പോൾ പേളിയുടേയും ശ്രീനിയുടേയും മനസ്സിൽ ഭീതി കയറി കൂടിയിട്ടുണ്ട്. പേളിയാണ് ശ്രീനീഷിനോടുള്ള ഇഷ്ടം പ്രേക്ഷർക്ക് മുന്നിൽ തുറന്ന് പറഞ്ഞത്. ഇപ്പോൾ അതേ പേളിയ്ക്ക് തന്നെയാണ് ഏറ്റവും കൂടുതൽ ഭയവും. പേളി തന്റെ ഭയത്തെ കുറിച്ച് ശ്രീനീഷിനോട് തുറന്നു പറയുകയും ചെയ്തു.
ഇതൊക്കെ മമ്മി കണ്ടാൽ എന്തായാലും തല്ലു കിട്ടുമെന്ന് പേളി ശ്രീനീയോട് പറഞ്ഞു. എപ്പോഴും കയ്യിൽ പിടിക്കുന്നതും കെട്ടിപ്പിടിക്കുന്നതും ഉമ്മ നൽകിയതും ഉറപ്പായും മമ്മിയ്ക്ക് ഇഷ്ടമാകില്ലെന്നും പേളി പറഞ്ഞു. ഇതിനൊക്കെയുള്ളത് വീട്ടിൽ പോയാൽ തനിയ്ക്ക് കിട്ടുമെന്നും പേളി കൂട്ടിച്ചേർത്തു.
ഉമ്മ നൽകിയതിനും കെട്ടിപ്പിടിച്ചതിനുമൊക്കെ കാരണം ഇവർ തന്നെ പറയുന്നുമുണ്ട്. കയ്യിൽ പിടിക്കുന്നത് സ്വാഭാവികം മാത്രമാണ്. അതിനു കുഴപ്പമൊന്നുമില്ലായിരിക്കുമെന്നും പരസ്പരം പറഞ്ഞ് ആശ്വസിക്കുന്നുണ്ട്. നല്ല ഐഡി നൽകിയതു കൊണ്ടാണ് ഉമ്മ നൽകിയതെന്നും പേളി പറയുന്നുണ്ട്.