ഇത്ര ചീപ്പോ പേളി? ക്യൂട്ട് കപ്പിളിന്റെ പ്രണയലീലകൾ വിവാദത്തിൽ!
പേളിയുടെയും ശ്രീനിയുടെയും പ്രളയലീലകൾ വിവാദത്തിൽ!
ബിഗ് ബോസ് മലയാളത്തിലെ പ്രണയ ജോഡികളാണ് പേളിയും ശ്രീനിയും. ഇഷ്ടത്തിലാണെന്നും ഒരുമിച്ച് ജീവിക്കാൻ ആഗ്രഹമുണ്ടെന്നും ഇരുവരും മോഹൻലാലിനോട് തുറന്നു പറഞ്ഞിരുന്നു. പക്ഷേ, ഇവരുടെ പ്രണയം ആത്മാർത്ഥമായാണോ അല്ലെയോ എന്ന് ഹൌസിനുള്ളിൽ ഉള്ളവർക്ക് തന്നെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
പ്രണയം എല്ലാവരുടേയും മുന്നിൽ തുറന്നു പറഞ്ഞുവെങ്കിലും ഇപ്പോൾ പേളിയുടേയും ശ്രീനിയുടേയും മനസ്സിൽ ഭീതി കയറി കൂടിയിട്ടുണ്ട്. പേളിയാണ് ശ്രീനീഷിനോടുള്ള ഇഷ്ടം പ്രേക്ഷർക്ക് മുന്നിൽ തുറന്ന് പറഞ്ഞത്. ഇപ്പോഴിതാ പേളിയുടേയും ശ്രീനിഷിന്റേയും പ്രണയലീലകൾ വിവാദമായിരിക്കുകയാണ്. ടിവി കാണുന്ന കുട്ടികളെ വഴി തെറ്റിക്കുമെന്നാണ് കാണുന്നവർ എല്ലാവരും പറയുന്നത്.
പേളിയെ പൊക്കിയെടുത്ത് ഗെയിം കളിക്കുന്ന ശ്രീനിഷിന്റെ ഫോട്ടോയും വീഡിയോയും ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുന്നത്. തുടക്കം മുതൽ മമ്മിയെ പേടിയാണെന്ന് പറഞ്ഞ് പലതിൽ നിന്നും ഒഴിഞ്ഞ് മാറി നിന്ന പേളി തന്നെയാണോ ഇതെന്നും ഇത്ര ചീപ്പ് ആയി ഗെയിം കളിക്കരുതെന്നും ആരാധകർ പറയുന്നു.
ഇരുവരുടെയും ബന്ധുക്കൾക്കും അവരുടെ പ്രണയത്തെ കുറിച്ച് അത്ര നല്ല അഭിപ്രായമല്ല ഉള്ളത്. ബിഗ് ബോസിന് പുറത്തുവന്നാലും ഇവരുടെ പ്രണയം ഇതുപോലെ തന്നെ നിലനിൽക്കുമോ എന്നാണ് പ്രേക്ഷകർക്ക് അറിയാനുള്ളത്. ഏതായാലും ബിഗ് ബോസ് അവസാനിക്കുന്നത് വരെ കാത്തിരിക്കാം.