സംഗീതം പഠിക്കാൻ സിംഹത്തിന്റെ മടയിൽ പോയി, പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം?- വീഡിയോ കാണാം
ഓസ്ട്രേലിയയിലും ലാലിസം, എന്തിനായിരുന്നു ഈ ചതി? - മോഹൻലാലിന്റെ പാട്ട് വെറും ‘ചുണ്ടനക്കം’ മാത്രമായിരുന്നോ?
Publish Date: Mon, 11 Jun 2018 (10:56 IST)
Updated Date: Mon, 11 Jun 2018 (10:59 IST)
ഓസ്ട്രേലിയയിൽ നടന്ന സ്റ്റേജ് ഷോയിലെ മോഹൻലാലിന്റെ പാട്ടിനെതിരെ രൂക്ഷ വിമർശനം. നടിയായ പ്രയാഗ മാർട്ടിനോടൊപ്പം ‘ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം’ എന്ന ഗാനം വേദിയിൽ ആലപിച്ചപ്പോഴാണ് അമളി പുറത്തായത്. റെക്കോർഡ് ചെയ്തുവെച്ച പാട്ടിന് ചുണ്ടനക്കുകയായിരുന്നു താരം ചെയ്തതെന്നാണ് ഉയരുന്ന ആരോപണം.
പുറത്തുവന്ന വീഡിയോയിലും ഇത് വ്യക്തമാണ്. പാട്ട് പാടിത്തുടങ്ങി ആദ്യ പല്ലവിക്കു ശേഷമായിരുന്നു സംഭവം. മോഹൻലാൽ മൈക്ക് മാറ്റി വച്ച് പാടാതിരിക്കുമ്പോൾ തന്നെ പാട്ട് ആരംഭിച്ചു. ഉടൻ തന്നെ അദ്ദേഹം മൈക്ക് അടുപ്പിച്ച് പാടാനാരംഭിക്കുന്നുണ്ട്.
പക്ഷേ, അതിനുമുന്നേ കാണികൾക്ക് കാര്യം മനസ്സിലായി. ഓസ്ട്രേലിയയിലും മോഹൻലാലിന്റെ ‘ലാലിസം’ എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. എന്തിനായിരുന്നു ഈ ചതിയെന്നും ഒരുകൂട്ടം ഫാൻസ് ചോദിക്കുന്നുണ്ട്. കേരളത്തിൽ നടന്ന ദേശീയ ഗെയിംസ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ലാലിസം പ്രോഗ്രാമിലും ഇങ്ങനെ സംഭവിച്ചതിനാലാണ് ഇവർ ആ പേരിട്ട് ഓസ്ട്രേലിയൻ പരിപാടിയെയും വിമർശിക്കുന്നത്.