Select Your Language

Notifications

webdunia
webdunia
webdunia
webdunia

പോളിങ് ബൂത്തിലെ ‘മഞ്ഞക്കിളി’യുടെ ആഗ്രഹമിത്, അങ്ങനെയെങ്കിൽ എന്നും ലൈവായി കാണാമല്ലോയെന്ന് ആരാധകർ!

പോളിങ് ബൂത്തിലെ ‘മഞ്ഞക്കിളി’യുടെ ആഗ്രഹമിത്, അങ്ങനെയെങ്കിൽ എന്നും ലൈവായി കാണാമല്ലോയെന്ന് ആരാധകർ!
, വെള്ളി, 17 മെയ് 2019 (12:38 IST)
ലോക്സഭാ തെരഞ്ഞെടുപ്പിനായി കൈയിൽ വോട്ടിങ് യന്ത്രവുമായി നടന്നുനീങ്ങുന്ന ദേവരയിലെ പൊതുമരാമത്ത് വകുപ്പ് ജീവനക്കാരി റീന ദ്വിവേദിയുടെ ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് വൈറലായത്. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് സമയത്തായിരുന്നു റീനയുടെ ‘ഹോട്ട് എൻ‌ട്രി’. 
 
തെരഞ്ഞെടുപ്പ് ജോലിക്കെത്തിയ ഇവര്‍ പിന്നീട് താരമാവുകയായിരുന്നു. തനിക്ക് ബോളിവുഡിൽ ഒരു കൈ നോക്കാൻ ആഗ്രഹമുണ്ടെന്ന് ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ് റീന. എന്നാൽ, അതിലും ആഗ്രഹം ബിഗ് ബോസിൽ വരാനാണെന്ന് റീന പറഞ്ഞതോടെ കാത്തിരിക്കുകയാണെന്നാണ് സോഷ്യൽ മീഡിയയും പറയുന്നത്.
 
ചിത്രം വൈറലായതോടെ ജീവിതം തന്നെ മാറിയെന്നും അവര്‍ പറയുന്നു. താൻ നേരത്തേ സോഷ്യൽ മീഡിയകളിലെല്ലാം ആക്ടീവ് ആയിരുന്നു. 13 വയസുള്ള മകളുടെ അമ്മ കൂടിയാണ് റീന. റീനയുടേതായ ടിക് ടൊക് വീഡിയോകളും ഇപ്പോൾ ശ്രദ്ധേയമാകുന്നുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗര്‍ഭിണിയെ കൊന്ന് വയര്‍ കീറി കുഞ്ഞിനെ പുറത്തെടുത്തു; സംഭവം ഞെട്ടിക്കുന്നത്