ബിഗ് ബോസ് വഴി കല്യാണം നടന്നെങ്കിൽ അറസ്റ്റും നടക്കും; ബിഗ് ബോസ് മത്സരാർത്ഥിയെ ഷൂട്ടിങ്ങിനിടെ പൊക്കി പൊലീസ് !

Webdunia
ഞായര്‍, 23 ജൂണ്‍ 2019 (12:03 IST)
ബിഗ് ബോസ് പരിപാടി പല ഭാഷകളിലാണുള്ളത്. മലയാളത്തിൽ ഒരിക്കൽ മാത്രമാണ് ബിഗ് ബോസ് സംഘടിപ്പിച്ചത്. ഷോയിലൂടെ പരിചയപ്പെട്ട് പേളി മാണിയും ശ്രീനിഷ് അരവിന്ദും വിവാഹിതരാവുകയും ചെയ്തു. ഇതോടെ ബിഗ് ബോസ് വഴി പ്രണയുവും വിവാഹമുമൊക്കെ സാധിക്കുമല്ലേ എന്ന് ചോദിച്ചവർക്ക് ഇതാ പുതിയ ഞെട്ടിക്കുന്ന വാർത്ത. 
 
ബിഗ് ബോസിലൂടെ വിവാഹം മാത്രമല്ല, വേണമെങ്കിൽ അറസ്റ്റും നടക്കും. ‘ബിഗ് ബോസ് മറാത്തി’യുടെ മത്സരാര്‍ത്ഥിയെ ഷൂട്ട് പുരോഗമിച്ചുകൊണ്ടിരിക്കെ കണ്ടസ്‌റ്റൻഡിനെ അറസ്റ്റ് ചെയ്ത് മുംബൈ പൊലീസ്. പരിപാടിയുടെ രണ്ടാം സീസണിലെ മത്സരാര്‍ത്ഥിയും രാഷ്ട്രീയ പ്രവര്‍ത്തകനുമായ അഭിജിത് ബിച്ചുകാലേയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വണ്ടിച്ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് ബിച്ചുകാലേയുടെ അറസ്റ്റ്.
 
പൊലീസ് എത്തുന്നത് കണ്ട് പരിപാടിയുടെ മറ്റ് മത്സരാര്‍ത്ഥികളും അണിയറ പ്രവര്‍ത്തകരും ഞെട്ടിയെങ്കിലും അറസ്റ്റിന് തടസ്സം നില്‍ക്കാനോ അഭിജിത്തിനെ സംരക്ഷിക്കാനോ ഇവര്‍ തയാറായില്ല. കേസില്‍ നിരവധി തവണ കോടതിയില്‍ ഹാജരാകാന്‍ കോടതി ഇയാളോട് ആവശ്യപ്പെട്ടിങ്കിലും ഇയാൾ വന്നില്ല. ഒടുവില്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

സര്‍ക്കാര്‍-സ്വാശ്രയ കോളേജുകളില്‍ ബിഎസ്‌സി നഴ്സിംഗ് സ്പോട്ട് അലോട്ട്മെന്റ് ഇന്ന്

എംഡിഎംഎ കേസിലുള്‍പ്പെട്ടയാളുടെ പണം പോലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായി; എസ്‌ഐക്കെതിരെ അന്വേഷണം

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ആശുപത്രികള്‍ ചികിത്സാനിരക്ക് പ്രസിദ്ധപ്പെടുത്തണമെന്ന് ഹൈക്കോടതി; ഇല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കും

അടുത്ത ലേഖനം
Show comments