Select Your Language

Notifications

webdunia
webdunia
webdunia
Monday, 14 April 2025
webdunia

സുഖവിവരമന്വേഷിക്കാൻ പ്രിയപ്പെട്ട സുഹൃത്ത് എത്തി; സന്തോഷത്തിൽ മതിമറന്ന് ബിഗ് ബിയിലെ മേരി ടീച്ചർ

സുഖവിവരമന്വേഷിക്കാൻ പ്രിയപ്പെട്ട സുഹൃത്ത് എത്തി; സന്തോഷത്തിൽ മതിമറന്ന് ബിഗ് ബിയിലെ മേരി ടീച്ചർ

ബിഗ് ബി
, തിങ്കള്‍, 19 നവം‌ബര്‍ 2018 (14:16 IST)
ബിലാൽ ജോൺ കുരിശിങ്കലായി മമ്മൂട്ടി എത്തിയ ചിത്രമായിരുന്നു ബിഗ് ബി. മലയാളികൾക്ക് എന്നും മനസ്സിൽ ഓർത്തുവയ്‌ക്കാൻ കഴിയുന്നൊരു ചിത്രം. ചിത്രത്തെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ മേരി ടീച്ചറെയാകും ഏവർക്കും ഓർമ്മ വരുന്നത്. മേരി ടീച്ചറായി വേഷമിട്ട നഫീസ അലിയ്ക്ക് കാന്‍സര്‍ ആണെന്നാണ് പുറത്തു വരുന്ന വിവരം. 
 
ഇന്‍സ്റ്റഗ്രാമിലൂടെ  നഫീസ തന്നെയാണ് ഇക്കാര്യം പുറത്തു വിട്ടത്. സോണിയാ ഗാന്ധിയ്ക്ക് ഒപ്പം നില്‍ക്കുന്ന ചിത്രത്തിനൊപ്പമാണ് കാന്‍സറാണെന്ന വിവരം നഫീസ വെളിപ്പെടുത്തിയത്. കാൻസറിന്റെ മൂന്നാം ഘട്ടത്തിൽ നിൽക്കുകയാണെന്നും ഇപ്പോൾ തന്റെ വിലപ്പെട്ട സുഹൃത്തിനെ കണ്ടെന്നും നഫീസ പറയുന്നു.
 
webdunia
കാന്‍സറിന്റെ മൂന്നാം ഘട്ടത്തിന് ചികിത്സയ്ക്ക് വിധേയയായ എന്റെ ക്ഷേമം അന്വേഷിക്കാനും സൗഖ്യം നേരാനും എത്തിയതായിരുന്നു അവർ എന്നും സോണിയ ഗാന്ധിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഇൻസ്‌റ്റാഗ്രാമിൽ കുറിച്ചത്. 2007 ലാണ് അമല്‍ നീരദ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ബിഗ് ബിയില്‍ നഫീസ അഭിനയിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹോട്ടലുകളില്‍ വിതരണം ചെയ്യാന്‍ കൊണ്ടുവന്ന 1000കിലോ പട്ടിയിറച്ചി പിടികൂടി