നമ്പി നാരായണന് നീതി; കൈയ്യടിച്ച് സൂര്യയും മാധവനും!

Webdunia
ശനി, 15 സെപ്‌റ്റംബര്‍ 2018 (09:42 IST)
ഐ എസ് ആർ ഓ ചാരക്കേസിൽ മുൻ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് അനുകൂലമായി വന്ന സുപ്രീം കോടതി വിധിയിൽ സന്തോഷം അറിയിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. അക്കൂട്ടത്തിൽ തമിഴ് നടന്മാരായ മാധവനും സൂര്യയുമുണ്ട്. ‘അവസാന കുറ്റവിമുക്തി, ഇതൊരു പുതിയ തുടക്കം’–മാധവൻ ട്വീറ്റ് ചെയ്തു. 
 
വിധിക്കായി കാത്തിരിക്കുകയായിരുന്നെന്ന് മാധവന്റെ ട്വീറ്റിന് മറുപടിയായി തമിഴ് താരം സൂര്യയും പ്രതികരിച്ചു. 24 വര്‍ഷമായി തുടരുന്ന നിയമയുദ്ധത്തിലാണ് നമ്പി നാരായണന് നീതി ലഭിക്കുന്നത്. ഐ.എസ്.ആര്‍.ഒ. ചാരക്കേസില്‍ കുരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സംസ്ഥാന സർക്കാർ 50 ലക്ഷം രൂപ അദ്ദേഹത്തിന് നഷ്ടപരിഹാരം നല്‍കാന്‍ വിധി വന്നു.  
 
നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ മാധവനാണ് നായകനായി എത്തുന്നത്. നമ്പി നാരായണന്റെ 27 മുതല്‍ 75 വയസ് വരെയുള്ള കാലമാണ് ചിത്രീകരിക്കുന്നത്. ആനന്ദ് മഹാദേവനാണ് സംവിധാനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Rahul Mamkoottathil : മൂന്നാമത്തെ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി, പരാതിക്കാരി വിദേശത്തെന്ന് സൂചന

ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും വിഷം, വർഗീയതക്കെതിരെ ജനകീയ മുന്നേറ്റം സംഘടിപ്പിക്കുമെന്ന് എം വി ഗോവിന്ദൻ

Instagram Data Leak: ഇൻസ്റ്റഗ്രാം ഡാറ്റാ ചോർച്ച: 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ

Iran Protests : ഇറാനിൽ സാമ്പത്തിക പ്രക്ഷോഭം രൂക്ഷം:ഖമനേയിയെ പുറത്താക്കണമെന്ന് ആവശ്യം, സംഘർഷത്തിൽ 27 മരണം

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

Shashi Tharoor: 'പിന്നില്‍ കൊണ്ടുപോയി ഇരുത്തി, രാഹുല്‍ ഗാന്ധി പേര് വിളിച്ചില്ല'; പിണങ്ങി പോയി ശശി തരൂര്‍

ഡോളറിന് പകരം ബ്രിക്‌സ് ഡിജിറ്റല്‍ കറന്‍സി; കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി ആര്‍ബിഐ

ദീപക്കിന്റെ ആത്മഹത്യ: യുവതിക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസെടുത്തു

PV Anvar: 'ബേപ്പൂരില്‍ മത്സരിക്കാമെന്ന് വെല്ലുവിളിച്ചതല്ലേ?'; വേറെ സീറ്റില്ലെന്ന് കോണ്‍ഗ്രസ്, അന്‍വറിനു 'റിയാസ് പേടി'

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഴുവന്‍ പ്രതികളുടെയും വീടുകളില്‍ ഇഡി റെയ്ഡ്

അടുത്ത ലേഖനം
Show comments